
ഗായിക സെലീന ഗേമസും മ്യൂസിക് പ്രൊഡ്യൂസര് ബെന്നി ബ്ലാങ്കോയും വിവാഹിതരായി. ഗൊലേറ്റയിലെ 70 ഏക്കര് വരുന്ന സ്വകാര്യ പ്ലാന്റേഷനിലാണ് വിവാഹത്തിനുള്ള വേദി ഒരുങ്ങിയത്. വിവാഹത്തിന്റെ ചിത്രങ്ങള് സെലീന തന്നെയാണ് ഇന്സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ടെയ്ലർ സ്വിഫ്റ്റ്, പാരീസ് ഹിൽട്ടൺ തുടങ്ങി നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.
വെള്ള ഗൗൺ ധരിച്ചാണ് സെലീന വിവാഹത്തിനെത്തിയത്. പ്രത്യേകമായ ഹെയര് സ്റ്റെയിലും ഡയമണ്ട് അക്സസറീസുമായിരുന്നു സെലീന ആഭരണങ്ങളായി ധരിച്ചിരുന്നത്. വരന് ബ്ലാങ്കോയും ലോറന് സ്യൂട്ടില് എലഗന്റ് ലുക്കിലാണ് വന്നത്. 300-ഓളം അതിഥികളെ സ്വീകരിക്കാന് മാര്കീസ്, സുരക്ഷാ സംവിധാനങ്ങള് എന്നിവ ഒരുക്കിയിരുന്നതായി റിപ്പോര്ട്ടുകളുണ്ട്.
എന്റെ ജീവിതത്തില് സംഭവിച്ച ഏറ്റവും നല്ല കാര്യം എന്നാണ് സെലീന ബ്ലാങ്കോയെക്കുറിച്ച് ഒരിക്കല് പറഞ്ഞത്. 2023 ജൂണ് മുതല് സെലീനയും ബെന്നിയും പ്രണയത്തിലാണ്. ഡിസംബറിലാണ് ഇരുവരും ബന്ധം ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചത്.
Content Highlights: Salena Gomez got married to Benny Balnco