'ഹേയ് മാലിനി പണ്ടാരടങ്ങാൻ നീ അവളോ അഴക്', സോഷ്യൽ മീഡിയ തൂക്കി ലാൽ; ചിരിപ്പിച്ച് ഓടും കുതിരയിലെ കഥാപാത്രം

ലക്ഷ്മി ഗോപാലസ്വാമിയുമൊത്തുള്ള ലാലിന്റെ പ്രൊപോസൽ സീൻ ഇതിനോടകം സോഷ്യൽ മീഡിയ ഭരിക്കുന്നുണ്ട്

'ഹേയ് മാലിനി പണ്ടാരടങ്ങാൻ നീ അവളോ അഴക്', സോഷ്യൽ മീഡിയ തൂക്കി ലാൽ; ചിരിപ്പിച്ച് ഓടും കുതിരയിലെ കഥാപാത്രം
dot image

ഫഹദ് ഫാസിലിനെയും കല്യാണി പ്രിയദർശനെയും കേന്ദ്ര കഥാപാത്രമാക്കി അൽത്താഫ് സലിം സംവിധാനം ചെയ്ത ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. വലിയ പ്രതീക്ഷയോടെ തിയേറ്ററിൽ എത്തിയ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ഒടിടി റിലീസിന് ശേഷം സിനിമ വലിയ ശ്രദ്ധ നേടുന്നുണ്ട്. അതിനോടൊപ്പം പ്രേക്ഷകപ്രിയങ്കരമാകുകയാണ് ലാൽ അവതരിപ്പിച്ച അച്ഛൻ കഥാപാത്രം.

വലിയ കയ്യടികളാണ് ലാലിന്റെ കഥാപാത്രത്തിന് ലഭിക്കുന്നത്. സിനിമയിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ചതും ലാൽ ആയിരുന്നു. ലാലിന്റെ കൗണ്ടറുകളും അതോടൊപ്പം അദ്ദേഹത്തിന്റെ കോസ്റ്റ്യൂമുകളും ചർച്ചയാകുന്നുണ്ട്. ലക്ഷ്മി ഗോപാലസ്വാമിയുമൊത്തുള്ള ലാലിന്റെ പ്രൊപോസൽ സീൻ ഇതിനോടകം സോഷ്യൽ മീഡിയ ഭരിക്കുന്നുണ്ട്. ലാലിന്റെ കോമഡികൾ ആണ് സിനിമയെ പിടിച്ചുനിർത്തുന്നതെന്നും ഗംഭീര പെർഫോമൻസ് ആണ് നടൻ കാഴ്ചവെച്ചിരിക്കുന്നതെന്നുമാണ് കമന്റുകൾ.

സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ഇപ്പോൾ ലഭിക്കുന്നത്. അൽത്താഫ് നല്ല വെടിപ്പായി പണി ചെയ്തിട്ടുണ്ട്. ഫഹദ് ഫാസിലും കല്യാണിയും ഒന്നിന് ഒന്ന് മികച്ചു നിൽക്കുന്നു. നല്ല സിനിമ എല്ലാ ഇമോഷനും ഉൾക്കൊള്ളുന്നുണ്ട്. ലാലിൻറെ കോമഡി ഒരു രക്ഷയും ഇല്ല എന്ന് തുടങ്ങി സിനിമയെയും അഭിനേതാക്കളെയും പ്രശംസിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീമിങ് ആരംഭിച്ചത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ സിനിമ ലഭ്യമാവും.

ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്‌, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ്ജ് നിർവ്വഹിക്കുന്നു.

സംഗീതം ജെസ്റ്റിൻ വർഗ്ഗീസ്, എഡിറ്റിംഗ് അഭിനവ് സുന്ദർ നായിക്, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ അശ്വനി കലേ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മഷർ ഹംസ, സൗണ്ട് നിക്സൺ ജോർജ്ജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ. അസോസിയേറ്റ് ഡയറക്ടർ ശ്യാം പ്രേം, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ജിനു എം ആനന്ദ്, ബാബു ചേലക്കാട്, അനശ്വര രാംദാസ്, ജേക്കബ് ജോർജ്, ക്ലിൻറ് ബേസിൽ, അമീൻ ബാരിഫ്, അമൽ ദേവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എസ്സാ കെ എസ്തപ്പാൻ, പ്രൊഡക്ഷൻ മാനേജർ സുജീദ് ഡാൻ, ഹിരൺ മഹാജൻ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

Content Highlights: Odum kuthira chadum kuthira lal role goes viral

dot image
To advertise here,contact us
dot image