
സേഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ് ചെയ്ത് ആരാധകരെ അമ്പരപ്പിക്കുന്ന മലയാളത്തിലെ ഒരേയൊരു നടൻ, അത് മമ്മൂട്ടിയാണ്. വയസ് 71 ആണെങ്കിലും 30 കാരന്റെ ലുക്കും സ്റ്റൈലുമാണ് താരത്തിന്. കഴിഞ്ഞ ദിവസം മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിന് കമന്റുകളുടെ പ്രവാഹമാണ്. ചാര നിറത്തിലുള്ള ബെൽ ബോട്ടം പാന്റ്സും കറുപ്പ് നിറത്തിലുള്ള ഷർട്ടും ധരിച്ച് റെട്രോ ലുക്കിലാണ് ഇത്തവണ നടൻ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
മമ്മൂട്ടിയുടെ ചിത്രത്തിന് വന്ന കമന്റുകളിൽ ചിലത് ഇങ്ങനെ, പടയപ്പയിലെ രജനിയെ കുറിച്ച് രമ്യ കൃഷ്ണൻ പറയുന്ന ഡയലോഗ് മമ്മുക്കക്ക് വേണ്ടി ഉള്ളത് പോലെ, വയസാനാലും ഉൻ സ്റ്റൈലും അഴഗും ഇന്നും ഉന്നൈ വിട്ട് പോഗലെ, മമ്മുക്കയുടെ ഈ ഫിറ്റ്നസ്, ഇതൊക്കെ ഇങ്ങനെ നില നിർത്തി കൊണ്ട് പോവുന്നത് അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ കൊണ്ടാണ്, അഭിനയത്തിലും ലൂക്കിലും കട്ടക്ക് നിൽക്കുന്ന ഒരേയൊരു ഇതിഹാസം മമ്മൂക്ക, നിങ്ങളെ കൊണ്ടു ഭയങ്കര ശല്യം ആയല്ലോ ഞങ്ങ യുവാക്കൾക്ക്, നാട്ടിലെ ചെറുപ്പക്കാരോട് അൽപ്പം കരുണയൊക്കെ ആവാം ഇക്ക'.
കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായത് മമ്മൂട്ടിയായിരുന്നു. ഇതോടെ മികച്ച നടനുള്ള പുരസ്കാരം വാങ്ങുന്ന ഏറ്റവും പ്രായം കൂടിയ നടനായിരിക്കുകയാണ് മമ്മൂട്ടി. പ്രായമെത്രയായാലും അതൊന്നും വകവെയ്ക്കാതെ ചുറുചുറുക്കോടെ അഭിനയ കലയെ ജീവനാക്കി മാറ്റിയ നടനാണ് മമ്മൂട്ടി. ബസൂക്ക്, കടുഗണ്ണാവ- ഒരു യാത്ര കുറിപ്പ്, കാതൽ ദ കോർ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി റിലീസിന് കാത്തിരിക്കുന്നത്..