ഓ‌ടും കള്ളൻ, ജയിൽ ചാടും കള്ളൻ, പൊലീസിനെ കണ്ടാൽ നിൽക്കും കള്ളൻ; അവസാനം വിഷ്ണു പിടിയിൽ

ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ശുചിമുറി ജനാല വഴി പ്രതി രക്ഷപ്പെടുകയായിരുന്നു
ഓ‌ടും കള്ളൻ, ജയിൽ ചാടും കള്ളൻ, പൊലീസിനെ കണ്ടാൽ നിൽക്കും കള്ളൻ; അവസാനം വിഷ്ണു പിടിയിൽ

ആലപ്പുഴ: നിരവധി കേസുകളിലെ പ്രതിയെ ആലപ്പുഴയിൽ പിടികൂടി പൊലീസ്. തിരുവല്ല നെടുംപുറം കണ്ണാറച്ചിറയിൽ വിഷ്ണു ഉല്ലാസിനെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. നിതൃേനെ പൊലീസിന് തലവേദനയായിരിക്കുകയാണ് പ്രതി വിഷ്ണു. പൊലീസ് കഷ്ടപ്പെട്ട് വിഷ്ണുവിനെ പിടികൂടും എന്നാൽ അവിടുന്നെല്ലാം തന്ത്രപരമായി വിഷ്ണു രക്ഷപ്പെടും. ഇതാണ് ഇപ്പോൾ പൊലീസിന് തലവേനയായിരിക്കുന്നത്.

കഴിഞ്ഞ ദിവസവും പ്രതിയെ പൊലീസ് പിടികൂ‌ടിയിരുന്നു. പുന്നപ്രയിൽ ഒഴിഞ്ഞ വീടിന്റെ ടെറസിൽ നിന്നാണ് വിഷ്ണുവിനെ പിടികൂ‌ടിയത്. രാമങ്കരി കോടതിയിൽ എത്തിക്കാനാണ് തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ പ്രതിയെ കൊണ്ടുവന്നത്. എന്നാൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ശുചിമുറി ജനാല വഴി പ്രതി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെുന്ന സമയത്ത് പ്രതിയുടെ കൈയിൽ വിലങ്ങുണ്ടായിരുന്നു. ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിലങ്ങ് ഒരു കൈയിലേക്ക് അഴിച്ചുകെട്ടിയിരുന്നു.

പ്രതി മുൻപും പൊലീസിന്റെ കയ്യിൽ നിന്നു രക്ഷപ്പെട്ടിട്ടുള്ളതിനാൽ കർശന സുരക്ഷ പാലിക്കണമെന്നു നിർദേശം നൽകിയിരുന്നു. വേണ്ടത്ര മുൻകരുതലില്ലാതെ പൊലീസുകാർ പ്രതിയുടെ വിലങ്ങ് മാറ്റി ശുചിമുറിയിലേക്കു വിട്ടത് വലിയ വീഴ്ചയായാണു കാണുന്നത്. വീഴ്ച സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ‌ എസ്എച്ച്ഒ റിപ്പോർട്ട് നൽകി.

ഓ‌ടും കള്ളൻ, ജയിൽ ചാടും കള്ളൻ, പൊലീസിനെ കണ്ടാൽ നിൽക്കും കള്ളൻ; അവസാനം വിഷ്ണു പിടിയിൽ
വാഹനാപകടം; കോഴിക്കോട് സ്വദേശി ഒമാനിൽ മരിച്ചു

Related Stories

No stories found.
logo
Reporter Live
www.reporterlive.com