'ഞാന്‍ ദിലീപ് ചിത്രത്തില്‍ ശബ്ദം കൊടുത്തെന്ന് , പൊട്ടനാണോ ഇവന്‍'; തെളിയിക്കാന്‍ വെല്ലുവിളിച്ച് ഭാഗ്യലക്ഷ്മി

അതിജീവിതയുടെ വിഷയം ഇപ്പോൾ ഒരു സൈബർ യുദ്ധമായി മാറിയിരിക്കുന്നു.. എതിർ ഭാഗത്ത് ആയിരങ്ങളും നമ്മുടെ ഭാഗത്ത് ലക്ഷങ്ങളുമുണ്ട്

'ഞാന്‍ ദിലീപ് ചിത്രത്തില്‍ ശബ്ദം കൊടുത്തെന്ന് , പൊട്ടനാണോ ഇവന്‍'; തെളിയിക്കാന്‍ വെല്ലുവിളിച്ച് ഭാഗ്യലക്ഷ്മി
dot image

ദിലീപ് ചിത്രം ഭഭബയിൽ ഭാഗ്യലക്ഷ്മി ശബ്ദം നൽകിയിട്ടുണ്ട് എന്ന് ഒരാൾ പറയുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ചിരിക്കുകയാണ് ഭാഗ്യലക്ഷ്മി. താൻ ഭഭബയിൽ ശബ്ദം കൊടുത്തിട്ടുണ്ടെങ്കിൽ അത് തെളിയിക്കണമെന്നും സ്വന്തം വീഡിയോ ക്ക്‌ റീച്ച് കിട്ടാൻ വേണ്ടിയും പണം വാങ്ങിയും ചെയ്യുന്ന ചീപ്പ് പരിപാടികൾ ബോധം ഉള്ളവർ വിശ്വസിക്കില്ലെന്നും ഭാഗ്യലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇവനാരാണ് എനിക്കറിയില്ല. ഇവന്റെ ഒരു വീഡിയോ കണ്ടു. ദിലീപിന്‍റെ ഭഭബ എന്ന സിനിമയിൽ ഞാൻ ശബ്ദം കൊടുത്തിട്ടുണ്ട് എന്ന്. പൊട്ടനാണോ ഇവൻ? തെളിയിക്കെടോ ഞാൻ ശബ്ദം കൊടുത്തിട്ടുണ്ടെന്ന്. വെറുതെ സ്വന്തം വീഡിയോക്ക്‌ റീച്ച് കിട്ടാൻ വേണ്ടിയോ അല്ലെങ്കിൽ പണം വാങ്ങിയോ ഇത്തരം ചീപ്പ്‌ പരിപാടി നടത്തുന്നതും നിങ്ങൾക്കൊരു തൊഴിലാണ്. ബുദ്ധിയും ബോധവും ഉള്ളവർ വിശ്വസിക്കില്ല.

അതിജീവിതയുടെ വിഷയം ഇപ്പോൾ ഒരു cyber യുദ്ധമായി മാറിയിരിക്കുന്നു.. എതിർ ഭാഗത്ത് ആയിരങ്ങളും നമ്മുടെ ഭാഗത്ത് ലക്ഷങ്ങളുമുണ്ട് എന്നതാണ് ഏറ്റവും വലിയ ആശ്വാസം. വിധി വരുന്നതിന് മുൻപ് അവളോടൊപ്പം 50% ആളുകളായിരുന്നെങ്കിൽ വിധിക്ക് ശേഷം അവളോടൊപ്പം സ്ത്രീ പുരുഷവ്യത്യാസമില്ലാതെ 99% ആളുകൾ ഉണ്ട് എന്നത് പോരാടാൻ അവൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.. അതെ PR team വെറും 1% മാത്രമാണ്. പല രീതിയിലും അവളോടൊപ്പം നിൽക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ അവർ ശ്രമിക്കുന്നുണ്ട്.

ദിനംപ്രതി സോഷ്യൽ മീഡിയയിൽ അവളോടൊപ്പം എന്ന പേരിൽ വരുന്ന പോസ്റ്റുകളും വീഡിയോകളും മെസേജുകളും ഞങ്ങൾ കാണുന്നുണ്ട്. നന്ദിയുണ്ട്. അവളുടെയും അവൾക്ക് വേണ്ടി തെരുവിൽ ഇറങ്ങി പ്രവർത്തിക്കുന്നവരുടെയും പേരിൽ നന്ദിയും സ്നേഹവും അറിയിക്കുന്നു… അവൾ വിജയിക്കുന്നതുവരെയും ഈ സ്‌നേഹവും പിന്തുണയും ഉണ്ടാവണം എന്നുകൂടി ആഗ്രഹിക്കുന്നു… എവിടെയോ ഇരുന്ന് ചിലർ കുരക്കുന്നത് കേട്ട് നിങ്ങൾ തളരരുത്. നിങ്ങളുടെ ഈ പിന്തുണയാണ് അവളുടെയും ഞങ്ങളുടെയും ശക്തി. അവർ കുരക്കട്ടെ… ഭയം കൊണ്ടാണ് അവർ തെറി വിളിക്കുന്നത്.. തെറി വിളിച്ചാൽ നമ്മൾ ഭയന്നുപോകും എന്നവർ കരുതുന്നു. അതാണവരുടെ സംസ്കാരം.. അവരുടെ തൊഴിലാണത്, അവർ പണം വാങ്ങി ജോലി ചെയ്യുന്നു. ഒരു കാര്യം മനസിലാക്കോളൂ.

അയാൾക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാൻ താരാരാധന മതി. പക്ഷേ അവളോടൊപ്പം നിൽക്കാൻ മനുഷ്യനായാൽ മതി. ഞങ്ങൾ ഒന്നടങ്കം തീരുമാനിക്കുന്നു അവൾക്ക് വേണ്ടി നിശബ്ദമായി കർത്തവ്യം നിർവഹിക്കാൻ. തെറി വിളിക്കുന്നവർക്ക് മറുപടി കൊടുത്ത് മനസിൻ്റെയും ശരീരത്തിൻ്റെയും ഊർജ്ജം കളയുന്നതെന്തിന്. സമയം പാഴാക്കുന്നതെന്തിന്.. നമുക്ക് ഒന്നിച്ചു നിന്ന് പ്രവർത്തിച്ചു കാണിക്കാം. അവർ കുരച്ചു കുരച്ചു തളരട്ടെ.. സത്യം മറച്ചു പിടിക്കാനുള്ള വെപ്രാളമാണ് അവർ കാണിക്കുന്നത്. അവരുടെ വീട്ടിലും സ്ത്രീകളും കുട്ടികളും ഉണ്ടാവും അവർക്ക് വേണ്ടി കൂടിയാണ് നമ്മൾ ഈ പോരാട്ടത്തിന് ഇറങ്ങിയത് എന്ന് കാലം തെളിയിക്കും..ഞാൻ സോഷ്യൽ മീഡിയയിൽ നിന്ന് അൽപ കാലത്തേക്ക് മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുന്നു. മനസ്സ് നെഗറ്റീവ് ആവാതെ സൂക്ഷിക്കേണ്ടത് എന്റെ ആവശ്യമാണ്.
എന്നും എപ്പോഴും അവളോടൊപ്പം.

ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന ഭീക്ഷണി കോൾ ലഭിച്ചുവെന്ന് ഭാഗ്യലക്ഷ്മി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വിളിച്ച ആളുടെ നമ്പർ സഹിതം പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷമുള്ള ശക്തമായ നിലപാടുകളുടെ പേരിലാണ് ഭീഷണി. ഇനിയും നീ ദിലീപിനെതിരെ പറഞ്ഞാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നായിരുന്നു ഭീഷണി. കേട്ടാൽ അറയ്ക്കുന്ന അസഭ്യം വിളിച്ചെന്നും ഭാഗ്യലക്ഷ്മി പരാതിയിൽ പറയുന്നു. മുമ്പും ഇത്തരത്തിൽ ഭീഷണി ലഭിച്ചപ്പോൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ വിധി വന്നതിന് പിന്നാലെ അതിജീവിതയ്ക്കൊപ്പം ശക്തമായ നിലപാട് എടുത്ത് മുന്നോട്ട് വരികയായിരുന്നു ഭാഗ്യലക്ഷ്മി. ദിലീപിനെ തിരിച്ചെടുക്കാനുള്ള ഫെഫ്കയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് സംഘടനയില്‍ നിന്നും അവര്‍ രാജിവെച്ചിരുന്നു.

Content Highlights: Bhagyalakshmi Denies Dubbing For Dileep’s Movie Bha Bha Ba, Dares Critics To Prove The Claim

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us