
ആലപ്പുഴ: മാതാപിതാക്കൾ മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് വീടിന് പെട്രോൾ ഒഴിച്ച് തീയിട്ട യുവാവ് അറസ്റ്റിലായി. ആലപ്പുഴ കാവാലം സ്വദേശി സുധീഷ് സുരേഷ് ആണ് അറസ്റ്റിലായത്.
മദ്യപിക്കാൻ മാതാപിതാക്കൾ പണം നൽകാത്തതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് വീടിന് തീയിടാൻ കാരണം. പണം നൽകാതിരുന്ന മാതാപിതാക്കളെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. കോടാലി കൊണ്ട് അലമാരി വെട്ടിപ്പൊളിച്ച ശേഷം ആയിരുന്നു വീടിന് തീയിട്ടത്. ബുധനാഴ്ച രാത്രി നടന്ന സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ ഇന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.