

ചാറ്റ് ചെയ്യുന്നതിനിടയില്‍ കീബോര്‍ഡില്‍ ഇമോജി തിരയുമ്പോള്‍ ഒരു സെര്‍ച്ച് ബട്ടണ്‍ കണ്ടിട്ടുണ്ടോ?. നമ്മള്‍ എല്ലാവരും കണ്ടിട്ടുള്ള ഈ ബട്ടണിന്റെ യഥാര്‍ഥ ഉപയോഗം എന്താണെന്ന് പലര്‍ക്കും അറിയില്ല. ഇനി മുതല്‍ ചാറ്റ് ചെയ്യുമ്പോള്‍ ഇമോജികള്‍ തിരഞ്ഞ് സമയം കളയേണ്ടതില്ല. കീബോര്‍ഡിലെ സെര്‍ച്ച് ഓപ്ഷന്‍ ഉപയോഗിച്ച് വേണ്ട ഇമോജി വേഗത്തില്‍ കണ്ടെത്താന്‍ കഴിയും.
വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയ ആപ്പുകളിലോ ചാറ്റ് ചെയ്യുമ്പോള്‍ ഇമോജി ഉപയോഗിക്കുന്നത് ഇപ്പോള്‍ സാധാരണമാണ്. സന്തോഷം, സ്‌നേഹം, സങ്കടം, അഭിനന്ദനം തുടങ്ങി പല വികാരങ്ങളും വാക്കുകള്‍ക്ക് പകരം ഇമോജികളിലൂടെ എളുപ്പത്തില്‍ പറയാന്‍ കഴിയും. എന്നാല്‍ നമുക്ക് വേണ്ട ഇമോജി കണ്ടെത്താന്‍ പലപ്പോഴും നിരവധി ഇമോജികള്‍ക്കിടയിലൂടെ തിരയേണ്ടിവരും.ഇതിനുള്ള എളുപ്പവഴിയാണ് Emoji Search. കീബോര്‍ഡിലെ സെര്‍ച്ച് ബട്ടണ്‍ ഉപയോഗിച്ച് ആവശ്യമുള്ള ഇമോജി വേഗത്തില്‍ കണ്ടെത്താം.

കീബോര്‍ഡില്‍ ഇമോജി വിഭാഗം തുറക്കുക. തുടര്‍ന്ന് മുകളിലോ സമീപത്തോ കാണുന്ന Search ഐക്കണില്‍ ടാപ്പ് ചെയ്യുക. ഇനി നിങ്ങള്‍ക്ക് വേണ്ട ഇമോജിയുമായി ബന്ധപ്പെട്ട വാക്ക് ടൈപ്പ് ചെയ്യാം.
ഉദാഹരണത്തിന് 'heart' എന്ന് ടൈപ്പ് ചെയ്താല്‍ വിവിധ ഹാര്‍ട്ട് ഇമോജികള്‍ കാണാം. 'smile' എന്ന് നല്‍കിയാല്‍ ചിരിയുമായി ബന്ധപ്പെട്ട ഇമോജികളും 'sad' എന്ന് നല്‍കിയാല്‍ സങ്കടം പ്രകടിപ്പിക്കുന്ന ഇമോജികളും ലഭിക്കും. ഇഷ്ടപ്പെട്ട ഇമോജിയില്‍ ടാപ്പ് ചെയ്താല്‍ അത് നേരിട്ട് ചാറ്റ് ബോക്‌സില്‍ എത്തും.

നൂറുകണക്കിന് ഇമോജികള്‍ക്കിടയില്‍നിന്ന് ഒന്നൊന്നായി തിരയുന്നതിന് പകരം 'സെര്‍ച്ച്' ഉപയോഗിക്കുന്നതിലൂടെ വേണ്ട ഇമോജി വളരെ വേഗത്തില്‍ കണ്ടെത്താം. പ്രത്യേകിച്ച് അധികം ഉപയോഗിക്കാത്ത ഇമോജികള്‍ കണ്ടെത്താന്‍ ഈ സൗകര്യം സഹായിക്കും.

ഇത് Google സെര്‍ച്ച് അല്ല. കീബോര്‍ഡില്‍ ലഭ്യമായ ഇമോജികള്‍ക്കിടയില്‍ നിന്ന് വേണ്ടത് കണ്ടെത്താനുള്ള സൗകര്യമാണ്. അതുകൊണ്ടുതന്നെ ചാറ്റ് ചെയ്യുന്നതിനിടെ തന്നെ വളരെ എളുപ്പത്തില്‍ ഉപയോഗിക്കാം.ഒരുപാട് ഇമോജികള്‍ക്കിടയില്‍ തിരഞ്ഞ് സമയം കളയേണ്ട. അടുത്ത തവണ ചാറ്റ് ചെയ്യുമ്പോള്‍ സെര്‍ച്ച് ബട്ടണ്‍ ഒന്ന് പരീക്ഷിച്ചുനോക്കൂ.
Content Highlights :The search button on the keyboard isn't there for nothing; you can find your favorite emoji in seconds