നിങ്ങളുടെ മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ പരിധി അപകടത്തിലാണോ എന്ന് എങ്ങനെ കണ്ടെത്താം

മൊബൈല്‍ ഫോണ്‍ ഗുണങ്ങള്‍ക്കൊപ്പം ദോഷകരവുമാകുന്ന സാഹചര്യങ്ങളുണ്ട്

നിങ്ങളുടെ മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ പരിധി അപകടത്തിലാണോ എന്ന് എങ്ങനെ കണ്ടെത്താം
dot image

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഇന്നത്തെക്കാലത്ത് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മൊബൈല്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ അതിന് ഗുണം പോലെതന്നെ ദോഷവും ഉണ്ട്. മൊബൈല്‍ ഫോണുകള്‍ പുറപ്പെടുവിപ്പിക്കുന്ന റേഡിയേഷന്‍ കാന്‍സര്‍ പോലെയുള്ള മാരകമായ രോഗങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുമെന്ന പല സംശയങ്ങളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. പല മൊബൈല്‍ ഫോണുകളും റേഡിയേഷന്‍ പുറപ്പെടുവിക്കുന്നുണ്ട്. എന്നാല്‍ നിങ്ങളുപയോഗിക്കുന്ന മൊബൈല്‍ ഫോണിലെ റേഡിയേഷന്‍ പരിധി അപകടമുളളതാണോ എന്ന് പരിശോധിക്കാന്‍ കഴിയും.

എന്താണ് 'എസ് എ ആര്‍' (SAR)

മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ തീവ്രത അളക്കാനുള്ള അളവുകോലാണ് എസ്എആര്‍ (സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ്). അതായത് നാം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ശരീരം ആഗിരണം ചെയ്യുന്ന റേഡിയോ ഫ്രീക്വന്‍സി അഥവാ ഉയര്‍ന്ന ഫ്രീക്വന്‍സിയിലെ ഊര്‍ജ്ജത്തിന്റെ അളവാണ് SAR.

എത്രയാണ് സുരക്ഷിതമായ SAR

എസ്എആര്‍ അളക്കുന്നത് വാട്ട് അല്ലെങ്കില്‍ കിലോഗ്രാം വഴിയാണ്. FCC(ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മീഷന്‍) യുടെ നിയമപ്രകാരം 1.6 W/kg ആണ് സുരക്ഷിതമായ എക്‌സ്‌പോഷര്‍ പരിധി. ഈ വാല്യു എത്രത്തോളം താഴുന്നുവോ അത്രത്തോളം സുരക്ഷിതമാണ്. അടുത്ത തവണ ഫോണ്‍ വാങ്ങുമ്പോള്‍ അതിന്റെ SAR മൂല്യം പരിശോധിച്ച ശേഷം വാങ്ങാന്‍ ശ്രദ്ധിക്കുക.

സെല്‍ഫോണിന്റെ റേഡിയേഷന്‍ എങ്ങനെ പരിശോധിക്കാം

ഓരോ ഫോണുകളിലും SAR വ്യത്യാസപ്പെട്ടിരിക്കുന്നു. നമ്മുടെ ഫോണിന്റെ SAR നിശ്ചിത പരിധിക്കുള്ളിലാണെന്ന് ഉറപ്പുവരുത്തേണ്ടത് ഓരോരുത്തരുടേയും കടമയാണ്. ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ IOS ഉപകരണത്തിന്റെ റേഡിയേഷന്‍ അളവ് പരിശോധിക്കാനായി ചെയ്യേണ്ട കാര്യങ്ങള്‍ ഇങ്ങനെയാണ്.

  • *#07# ഡയല്‍ ചെയ്ത് RF എക്‌സ്‌പോഷറില്‍ ടാപ്പ് ചെയ്യുക.
  • ഫോണിന്റെ റേഡിയേഷന്‍ ലെവലുകള്‍ ലഭിക്കുന്ന ഒരു പുതിയ വിന്‍ഡോ തുറന്നുവരും
  • 1.6 വാട്ട് / കിലോ ഗ്രാമില്‍ താഴെയാണ് ലഭിക്കുന്ന വാല്യു എങ്കില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. അതില്‍ കൂടുതലാണെങ്കില്‍ തീര്‍ച്ചയായും അപകട സാധ്യതയുണ്ട്.

ഐ ഫോണിന്റെ റേഡിയേഷന്‍ കണ്ടെത്തുന്നത് എങ്ങനെ

  • ഡയല്‍പാഡ് തുറന്ന് അതില്‍ *#07# എന്ന് ടൈപ്പ് ചെയ്ത് കോള്‍ ചെയ്യുക
  • ഇത് ഫോണിലെ സെറ്റിംഗ്‌സിലേക്ക് നിങ്ങളെ കൊണ്ടുപോകും
  • RF(റേഡിയേഷന്‍ ഫ്രീക്വന്‍സി) എക്‌സ്‌പോഷറില്‍ ക്ലിക്ക് ചെയ്യുക.
  • അപ്പോള്‍ വരുന്ന വെബ് പേജിലേക്കുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഫോണിന്റെ റേഡിയേഷന്‍ അളവ് അറിയാന്‍ സാധിക്കും.

Content Highlights :How to find out if your mobile phone's radiation limit is at risk

dot image
To advertise here,contact us
dot image