എന്തൊക്കെ ചെയ്തിട്ടും ലാപ്‌ടോപ്പില്‍ ചാര്‍ജ് നില്‍ക്കുന്നില്ലേ…ഈ വിദ്യകള്‍ ട്രൈ ചെയ്യൂ

പലപ്പോഴും ബാറ്ററിയില്‍ ചാര്‍ജ് നില്‍ക്കാത്തതിലുള്ള പ്രധാന പ്രശ്‌നം ഹാര്‍ഡ്‌വെയറിൻ്റേതാവില്ല പകരം സിസ്റ്റത്തിന്റെ പവര്‍ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാവും

എന്തൊക്കെ ചെയ്തിട്ടും ലാപ്‌ടോപ്പില്‍ ചാര്‍ജ് നില്‍ക്കുന്നില്ലേ…ഈ വിദ്യകള്‍ ട്രൈ ചെയ്യൂ
dot image

ത്ര ചാര്‍ജ് ചെയ്ത് വെച്ചാലും ഉപയോഗിച്ച് തുടങ്ങിയാല്‍ പെട്ടെന്ന് ലാപ്‌ടോപ്പിന്റെ ചാര്‍ജ് പോകുന്നത് പലരും നേരിടുന്ന ഒരു പ്രശ്‌നമാണ്. അത്യാവശ്യ ജോലികളില്‍ ഇരിക്കുമ്പോള്‍ ഇത്തരത്തിലുള്ള അവസ്ഥകളുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ഈ അവസരത്തില്‍ പലരും ലാപ്‌ടോപ്പ് ചാര്‍ജ് ചെയ്തു കൊണ്ടുതന്നെ ഉപയോഗിക്കാറുണ്ട്. ഇത് ലാപ്‌ടോപ്പിന് കൂടുതല്‍ കേടുപാടുകള്‍ ഉണ്ടാക്കിയേക്കാം.
ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അവ ഏതൊക്കെയാണെന്ന് നോക്കാം.

പലപ്പോഴും ബാറ്ററിയില്‍ ചാര്‍ജ് നില്‍ക്കാത്തതിലുള്ള പ്രധാന പ്രശ്‌നം ഹാര്‍ഡ്‌വെയറിൻ്റേതാവില്ല പകരം സിസ്റ്റത്തിന്റെ പവര്‍ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാവും. സ്‌ക്രീനിന്റെ തെളിച്ചം, ആപ്പുകളുടെ പ്രവര്‍ത്തനം, ഉപയോഗം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇവയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നത് ബാറ്ററിയുടെ ആയുസ് കൂട്ടാന്‍ സഹായിക്കുന്നു.

പവര്‍ പ്ലാന്‍ മാറ്റുക

വിന്‍ഡോസും MACOS ഉം ഡിസൈന്‍ ചെയ്തിട്ടുള്ളത് ബില്‍റ്റ് ഇന്‍ പവര്‍ മോഡിലാണ് അതിനാല്‍ വലിയ ഉപയോഗങ്ങള്‍ ഇല്ലാത്ത സമയങ്ങളില്‍ ബാറ്ററി സേവര്‍ ഓണാക്കിയിടുക. ഇത് തനിയെ ബ്രൈറ്റനെസും ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റിയും കുറയ്ക്കുന്നു.

ഡിസ്‌പ്ലേയുടെ ബ്രൈറ്റ്‌നെസ് കുറയ്ക്കുക

ഒരു ലാപ്‌ടോപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ ബാറ്ററി ഉപയോഗിക്കുന്നത് ഡിസ്‌പ്ലേയാണ്. സ്‌ക്രീന്‍ വെളിച്ചം സിസ്റ്റത്തിന്റെ പവര്‍ വലിച്ചെടുക്കുന്നു. അതിനാല്‍ ഇത് ഊര്‍ജ്ജ ക്ഷമത കുറയ്ക്കും. ഇതിന്റെ വെളിച്ചം കുറച്ച അഡ്‌ജെസ്റ്റ് ചെയ്യുന്നത് നിങ്ങള്‍ക്ക് ലാപ്‌ടോപ്പിന്റെ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

പശ്ചാത്തല ആപ്പുകള്‍

പലപ്പോഴും നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ ലാപ്‌ടോപ്പില്‍ പശ്ചാത്തല ആപ്പുകള്‍ ആഥവാ ബാക്ക്ഗ്രൗണ്ട് ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടാവാം. ഇവയെ ടാസ്‌ക മാനേജര്‍ അല്ലെങ്കില്‍ ആക്ടിവിറ്റി മോണിറ്റര്‍ ഉപയോഗിച്ച് ക്രമീകരിക്കുക. ഇതും ബാറ്ററിയുടെ പവര്‍ സേവ് ചെയ്യാന്‍ സഹായിക്കും.

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് കൃത്യമായി ചെയ്യുക

സോഫ്റ്റ്‌വെയറുകള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യാതെ വരുന്നത് ബാറ്ററി ഉപയോഗത്തെ കാര്യക്ഷമമല്ലാത്തതാക്കും. ബഗുകള്‍ പരിഹരിക്കുന്നതിനും ഊര്‍ജ്ജ ഉപഭോഗം ഒപ്റ്റിമൈസ് ചെയ്യുന്നതിനുമുള്ള അപ്‌ഡേറ്റുകള്‍ മിക്ക ലാപുകള്‍ക്കും ഉണ്ടാവും, ഇവ ഉപയോഗിക്കുക. ഇതും പവറിനെ സംരക്ഷിക്കും.

ബാറ്ററി ഉപയോഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്യുക

നിങ്ങളുടെ സിസ്റ്റത്തിന്റെ ബാറ്ററി എങ്ങനെ ഉപയോഗിക്കുന്നുവെന്നറിയാന്‍ ഇടയ്ക്ക് ബാറ്ററി റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്തു മനസിലാക്കുക. ഏത് ആപ്പാണ് ഏറ്റവും കൂടുതല്‍ പവര്‍ ഉപയോഗിക്കുന്നതെന്ന് ഈ റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നു. ഇതനുസരിച്ച് ആപ്പുകളുടെ ഉപയോഗം കുറയ്ക്കാനും ബാക്ക്ഗ്രൗണ്ട് പ്രവര്‍ത്തനം കുറയ്ക്കാനും ശ്രമിക്കുക. ഇതിന് പുറമേ ആവശ്യം കഴിഞ്ഞാല്‍ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഊരി വെക്കാന്‍ മറക്കാതിരിക്കുക. ഇതും നിങ്ങളുടെ ലാപ്‌ടോപ്പിന്റെ ബാറ്ററി പെര്‍ഫോമന്‍സ് വര്‍ദ്ധിപ്പിക്കും.

Content Highlights- laptop's charge issues, Try these techniques

dot image
To advertise here,contact us
dot image