
എല്ലാ വര്‍ഷവും ഒക്ടോബര്‍ 12-ന് ലോക സന്ധിവാത(World Arthritis Day) ദിനമായി ആചരിക്കപ്പെടുന്നു. വാതരോഗ ചികിത്സാ വിഭാഗത്തെയും വിവിധ തരം വാതരോഗങ്ങളെ കുറിച്ചും പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കിയെടുക്കുക എന്നാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക 'Achieve your Dreams' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.6 മാസം മുതല്‍ 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് വരെ ആരെയും ബാധിക്കുന്ന രോഗമാണിത്. അപ്രതീക്ഷിതമായി കടന്നുവന്ന് രോഗികളെ ശാരീരികമായും,മാനസികമായും, സാമ്പത്തികമായും തളര്‍ത്തുന്ന അസുഖമാണിത്. നിങ്ങളുടെ സ്വപ്നങ്ങള്‍ തല്ലിക്കെടുത്താന്‍ വാതരോഗത്തിന് കഴിയുമെങ്കിലും സ്വപ്ന സാക്ഷാത്കാരത്തിന് രോഗം തടസ്സമല്ല. ശരിയായ ചികിത്സയും, സ്വന്തം ഇച്ഛാശക്തിയും ആത്മാര്‍ഥമായ അര്‍പ്പണ ബോധവും,പരിശ്രമവും രോഗാവസ്ഥയെ മറികടന്ന് ലക്ഷ്യത്തിലേക്ക് അടുക്കാന്‍ സഹായിക്കും.
വാതരോഗ ചികിത്സയിലെ നൂതന പ്രവണതകള്‍ എന്തൊക്കെയെന്ന് നോക്കാം
ജീവിത ശൈലീയില്‍ കൃത്യമായ നിയന്ത്രണം ഏര്‍പ്പെടുത്തി മതിയായ ചികിത്സയും പരിചരണവും നേടിയാല്‍ ഈ രോഗാവസ്ഥയും നമുക്ക് മറികടക്കാം.നിങ്ങള്‍ക്കറിയാവുന്ന ആരെങ്കിലും ഈ രോഗവസ്ഥകൊണ്ട് കഷ്ടപ്പെടുന്നുണ്ടെങ്കില്‍ അവരുടെ അവസ്ഥ ഓര്‍ത്ത് ദുഃഖിച്ച് ഇരിക്കുകയും സഹതാപ വാക്കുകള്‍ പറയുകയുമല്ല വേണ്ടത്. മറിച്ച് അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും മനസ്സിലാക്കി അതിനു വേണ്ട സഹായങ്ങളും കരുത്തും പകരുക. അങ്ങനെ ഒരാളുടെ സ്വപ്നം സക്ഷാത്കരിച്ചാല്‍ ഈ ദിനാചരണം ധന്യമായി.
Content Highlights: Today is World Arthritis Day