
ഒരു തലമുറയുടെതന്നെ ജനപ്രിയ ആപ്പായിരുന്നു ടിക് ടോക്. അവയിൽ റീലുകൾ ഉണ്ടാക്കാത്തവരും കണ്ടന്റ് നിർമിക്കാത്തവരും ഒരു കാലത്ത് കുറവായിരുന്നു എന്ന് പറഞ്ഞാലും അതിശയോക്തിയില്ല. ചൈനയുമായുള്ള പ്രശ്നങ്ങൾക്ക് പിന്നാലെ ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചപ്പോൾ ഹൃദയഭംഗം സംഭവിച്ചവർ ചില്ലറയല്ല. പിന്നീട് ഇൻസ്റ്റാഗ്രാം റീലുകളെകൊണ്ട് നിറഞ്ഞെങ്കിലും ടിക് ടോക്കിന്റെ സ്ഥാനം താന്നുതന്നെയിരിക്കും എന്നതായിരുന്നു അവസ്ഥ.
ഇപ്പോഴിതാ ഓപ്പൺ എഐ ടിക് ടോകിനെപ്പോലെ ഒരു ആപ്പ് നിർമിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ടിക് ടോകിനെപ്പോലെ ഒരു ആപ്പ് എന്ന് കേട്ടപ്പോൾ അതിൽ നമുക്ക് സ്വയം വീഡിയോ നിർമിക്കാമെന്ന് ചിന്തിച്ചവർക്ക് തെറ്റി. വീഡിയോയും ആ ആപ്പ് സ്വയം നിർമിച്ചോളും. അതും എഐയുടെ സഹായത്തോടെ. ഓപ്പൺ എഐയുടെ പുതിയ വിഡിയോ മോഡലായ സോറ 2വിന്റെ സഹായത്തോടെയാണ് കമ്പനി ഈ നീക്കം നടത്തുന്നത്.
ആപ്പ് ഇപ്പോഴും നിർമാണഘട്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. വെർട്ടിക്കൽ ഫീഡും സ്വൈപ്പ് സ്ക്രോൾ ഡിസൈനും തന്നെയായിരിക്കും ഈ ആപ്പിലും ഉണ്ടാകുക. മനുഷ്യനിർമിത വീഡിയോകൾക്ക് പകരം എഐ നിർമിത വീഡിയോവും ! പത്ത് സെക്കന്റോ അതിന് താഴെയോ ഉള്ള റീലുകളായിരിക്കും അപ്ലോഡ് ചെയ്യപ്പെടുക.
ഈ പ്ലാറ്റ്ഫോമിന് ഐഡി വെരിഫിക്കേഷൻ സിസ്റ്റം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിൽ ഒരു യൂസർ വെരിഫൈ ചെയ്‌താൽ അയാൾക്കാവശ്യമുള്ള പോലെ എഐ വീഡിയോകൾ നിർമിക്കപ്പെടും. മറ്റ് യൂസർമാർക്ക് ടാഗ് ചെയ്യാനോ റീമിക്സ് ചെയ്യാനോ സാധിക്കും. ദുരുപയോഗം തടയാൻ, അവരുടെ ചിത്രം എപ്പോഴെല്ലാം ഉപയോഗിക്കപ്പെടുന്നുവോ, അപ്പോഴെല്ലാം ഓപ്പൺ എഐ മെസേജുകൾ നൽകും.
ചില നിയന്ത്രണങ്ങളും ഇതിനുണ്ടാകും. കോപ്പിറൈറ്റുകൾ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ അതെത്രത്തോളം പ്രവർത്തികമാകുമെന്ന് പറയാറായിട്ടില്ല.
Content Highlights: open AI to introduce new tik tok like platform