വീണ്ടും ജാനകി വിവാദം; ഹിന്ദി സിനിമ 'ജാനകി'ക്ക് അനുമതി നിഷേധിച്ചതിൽ വിശദീകരണം തേടി കോടതി

ജാനകി, രഘുറാം എന്നീ പേരുകൾ സിനിമയിൽ നിന്ന് മാറ്റണമെന്ന് നിർമാതാക്കളോട് സെൻസർ ബോർഡ് ആവശ്യപ്പെട്ടു.

വീണ്ടും ജാനകി വിവാദം; ഹിന്ദി സിനിമ 'ജാനകി'ക്ക് അനുമതി നിഷേധിച്ചതിൽ വിശദീകരണം തേടി കോടതി
dot image

ഛത്തീസ്​ഗഢി ഭാഷയിൽ നിർമിച്ച സിനിമ 'ജാനകി'ക്ക് സെൻസർ ബോർഡ് അനുമതി നിഷേധിച്ചതിൽ വിശദീകരണം തേടി കോടതി. ജാനകി, രഘുറാം എന്നീ പേരുകൾ സിനിമയിൽ നിന്ന് മാറ്റണമെന്ന് നിർമാതാക്കളോട് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. ഈ നടപടിക്കെതിരെ നിർമാതാക്കൾ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകി. എന്തിനാണ് പേരുകൾ മാറ്റേണ്ടതെന്ന് വിശദീകരിക്കണമെന്ന് സെൻസർ ബോർഡിനോട് കോടതി നിർദേശം നൽകി.

കൗശൽ ഉപാധ്യയ സംവിധാനം ചെയ്ത് ദിലേഷ് സാഹു, അനുകൃതി ചൗഹാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം ഛത്തീസ്​ഗഢിൽ വലിയ വിജയം നേടിയിരുന്നു. അതിന് ശേഷമാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പും റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിച്ചത്. മതപരമായോ സാമൂഹ്യപരമായോ ഉള്ള വികാരങ്ങളെ വ്രണപ്പെടുത്താൻ സാധ്യതയുള്ളതിനാൽ ജാനകി, രഘുറാം എന്നീ പേരുകൾ മാറ്റമെന്ന് സെൻസർ ബോർഡ് നിർമാതാക്കളോട് ആവശ്യപ്പെട്ടു. ഈ ആവശ്യം നിർമാതാക്കൾ അം​ഗീകരിച്ചില്ല. പിന്നീട് പല തവണ ബോർഡിനെ സമീപിച്ചിട്ടും ഫലമുണ്ടാകാതായതോടെയൈാണ് കോടതിയിൽ പോയത്. ഒക്ടോബർ ആറിന് മുൻപ് സെൻസർ ബോർഡ് കൃത്യമായ മറുപടി നൽകണമെന്നും ശേഷം കേസ് വീണ്ടും പരി​ഗണിക്കുമെന്നും കോടതി അറിയിച്ചു.

അതേസമയം, സുരേഷ് ഗോപി ചിത്രമായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന മലയാള ചിത്രത്തിനും ഇതേ ആവശ്യം ഉന്നയിച്ച് സെൻസർ ബോർഡ് അനുമതി നൽകിയിരുന്നില്ല. പിന്നീട് ജെഎസ്കെ എന്ന പേരിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരൻ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നായിരുന്നു സെൻസർ ബോർഡ് നിർദേശിച്ചത്. പീഡനത്തിരയായി ഗർഭിണിയായ യുവതിയെയാണ് അനുപമ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നൽകിയതാണ് വിവാദമായത്.

Content Highlights: highcourt asks for plea on hindi movie cbfc objection for using name janaki

dot image
To advertise here,contact us
dot image