
വര്‍ഷങ്ങളായി മദ്യപിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ കരള്‍ തകരാറിലാകും. എന്നാല്‍ മദ്യം കഴിക്കുന്നത് നിര്‍ത്തിയാലും കരളിന് സ്വയം പുനരുജ്ജീവനത്തിന് കഴിയില്ല എന്നാണ് ഒരുകൂട്ടം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇല്ലിനോയിഡ് യൂണിവേഴ്‌സിറ്റിയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞന്മാരാണ് മദ്യവുമായി ബന്ധപ്പെട്ട കരള്‍രോഗത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്. മദ്യവുമായി ബന്ധപ്പെട്ട പുതിയ ചികിത്സകളിലേക്ക് ഈ ഗവേഷണം വെളിച്ചം വീശുമെന്നാണ് കരുതപ്പെടുന്നത്.
കരളിനുളള ഏറ്റവും വലിയ പ്രത്യേകത അതിന് സ്വയം പുനര്‍നിര്‍മ്മിക്കാന്‍ കഴിയും എന്നതാണ്. കരളിന്റെ ഒരു ഭാഗം നീക്കം ചെയ്യപ്പെടുകയോ അതിന് പരിക്കേല്‍ക്കുകയോ ചെയ്താല്‍ കരള്‍ കോശങ്ങള്‍ സ്വയം അവയെ പുനര്‍നിര്‍മ്മിക്കുന്നു.അതുകൊണ്ടാണ് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയിക്കുന്നത്.
പക്ഷേ വര്‍ഷങ്ങളായുള്ള മദ്യപാനം കരളിന്റെ ഈ സ്വയം പുനര്‍നിര്‍മ്മിക്കപ്പെടല്‍ ശേഷിയെ നശിപ്പിക്കുന്നു. മദ്യപാനം നിര്‍ത്തുന്നത് എല്ലായ്‌പ്പോഴും കരളിന്റെ കേടുപാടുകള്‍ മാറ്റണമെന്നില്ല. മദ്യപാനികളായ ആളുകളുടെ കേടുപാടുകള്‍ സംഭവിച്ച കരളിന്റെ കോശങ്ങള്‍ നന്നാക്കാന്‍ അവയവം സ്വയം ശ്രമിക്കുന്നുണ്ടെങ്കിലും ആ പ്രവര്‍ത്തനം പകുതിക്ക് വച്ച് നിന്നുപോകുന്നു.
കോശങ്ങള്‍ പ്രോട്ടീനുകളുടെ നിര്‍മ്മാണത്തിന് RNA ഉപയോഗിക്കുന്നുണ്ട്. കരള്‍ തകരാറിലാകുമ്പോള്‍ RNA സ്‌പ്ലൈസിംഗ് ഈ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്ന പ്രക്രിയ തകരാറിലാക്കുന്നു. കേടായ കരള്‍ കോശങ്ങളില്‍ RNAസ്‌പ്ലൈസിംഗിന് സഹായിക്കുന്ന ESRP2 എന്ന പ്രോട്ടീന്‍ കാണുന്നില്ലെന്ന് പഠനത്തില്‍ കണ്ടെത്തി.
മദ്യം കഴിക്കുമ്പോള്‍ കരളിന് വീക്കം ഉണ്ടാകുന്നു. രോഗപ്രതിരോധത്തിന് സഹായിക്കുന്ന കോശങ്ങള്‍ ESRP2 നെ തകര്‍ക്കുന്ന രാസവസ്തുക്കളെ ഉപയോഗിച്ച് കരളിന നിറയ്ക്കുകയും അവസ്ഥ വഷളാക്കുകയും ചെയ്യുന്നു. ഇത്രയും കാലം എന്തുകൊണ്ടാണ് മദ്യപാനം നിര്‍ത്തിയാലും കരള്‍ അപകടത്തില്‍പ്പെട്ടിരിക്കുന്നതെന്ന് അറിയില്ലായിരുന്നെങ്കിലും ഇപ്പോള്‍ അതിന്റെ കാരണം വ്യക്തമായെന്നും അതുകൊണ്ട് മുന്നോട്ടുള്ള ചികിത്സയെ ഈ ഗവേഷണം സഹായിക്കുമെന്നുമാണ് കരുതുന്നത്.
കരളിലെ വീക്കം കുറയ്ക്കുക, RNA സ്‌പ്ലൈസിംഗ് പുനസ്ഥാപിക്കുക എന്നിവയ്‌ക്കെല്ലാം ഗവേഷണം സഹായിക്കും.
Content Highlights :The liver will not heal even if you quit alcohol. Why does excessive drinking damage the liver?