വാട്‌സ്ആപ്പ് ഡാ! സ്റ്റാറ്റസ് അപ്പ്‌ഡേറ്റ്‌സില്‍ റീഷെയറിങ് അപ്‌ഡേറ്റ് വരുന്നു!

ആപ്പ് സെറ്റിങ്‌സിൽ പുത്തൻ ഫീച്ചർ എനേബിൾ ചെയ്താൽ ഈ ഓപ്ഷൻ ലഭ്യമാകും

വാട്‌സ്ആപ്പ് ഡാ! സ്റ്റാറ്റസ് അപ്പ്‌ഡേറ്റ്‌സില്‍ റീഷെയറിങ് അപ്‌ഡേറ്റ് വരുന്നു!
dot image

വാട്‌സ്ആപ്പ് ഇല്ലാതെങ്ങനെ ഒരു ദിവസം തള്ളിനീക്കുമല്ലേ? ഈ ഇൻസ്റ്റെന്റ് മെസേജിങ് ആപ്ലിക്കേഷൻ പുത്തൻ പരീക്ഷണങ്ങളും അപ്പ്‌ഡേറ്റുകളുമായി യൂസർമാരെ പിടിച്ചുനിർത്തുന്ന പോലെ മറ്റൊരു ആപ്പുമില്ലെന്ന് വേണമെങ്കിൽ പറയാം. പുതിയ ഫീച്ചറിനെ കുറിച്ച് പറഞ്ഞാൽ.. ഇനി യൂസറിന് തീരുമാനിക്കാം തന്റെ സ്റ്റാറ്റസ് അപ്പ്‌ഡേറ്റ് ആർക്കെല്ലാം റീഷെയർ ചെയ്യാമെന്ന്. ആപ്പ് സെറ്റിങ്‌സിൽ പുത്തൻ ഫീച്ചർ എനേബിൾ ചെയ്താൽ ഈ ഓപ്ഷൻ ലഭ്യമാകും.

Also Read:

Also Read:

വാട്‌സ്ആപ്പ് ആൻഡ്രോയ്ഡ് ബീറ്റാ വേർഷൻ 2.25.27.5ലാണ് നിലവിലിത് സ്‌പോർട്ട് ചെയ്തിരിക്കുന്നത്. അപ്പ്‌ഡേറ്റിൽ ഒരു സിമ്പിൾ അലോവ് ബട്ടനാണ് ഉള്ളത്. ഇത് ടേൺ ഓൺ ചെയ്താൽ, നിങ്ങളുടെ സ്റ്റാസ് കാണുന്നയാൾക്ക് അത് റീഷെയർ ചെയ്യാൻ സാധിക്കും. ഇനി ഇതിൽ നിങ്ങൾക്ക് ചിലരെ ബ്ലോക്ക് ചെയ്യാം. ചിലരെ സ്റ്റാറ്റസ് ഷെയർ ചെയ്യാൻ അനുവാദവും നൽകാം. നിങ്ങൾ തന്നെ ടേൺഓൺ ചെയ്താൽ മാത്രമേ ഇത് വർക്ക് ചെയ്യൂ.

നിലവിൽ സ്റ്റാറ്റസ് ആർക്കൊക്കെ കാണാമെന്നതിൽ പല ഓപ്ഷനുകൾ വാട്‌സ്ആപ്പ് നൽകിയിട്ടുണ്ട്. ഹൈഡ് ചെയ്യാം റീഷെയർ ചെയ്യാൻ മെൻഷൻ ചെയ്യാം എന്നിവയാണ് അതിലുള്ളത്.

Also Read:

ഇതിന് മുമ്പ് മൂന്ന് ബില്യൺ യൂസർമാർക്കായി ട്രാൻസിലേഷൻ ഫീച്ചറാണ് വാട്‌സ്ആപ്പ് പരീക്ഷിച്ച് വിജയമായത്. നിലവില്‍ ഇംഗ്ലീഷ്, സ്പാനിഷ്, ഹിന്ദി, പോര്‍ച്ചുഗീസ്, റഷ്യന്‍, അറബിക് ഭാഷകളിലാണ് ഫീച്ചര്‍ ലഭ്യമാകുക. അതേസമയം, ഫ്രഞ്ച്, ജാപ്പനീസ്, മന്ദാരിന്‍, ടര്‍ക്കിഷ്, കൊറിയന്‍ എന്നിവയുള്‍പ്പെടെ 19-ലധികം ഭാഷകളില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ അപ്ഡേഷൻ ലഭിക്കും. ആഗോളതലത്തില്‍ എല്ലാവര്‍ക്കും ഈ അപ്‌ഡേഷന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടില്ല.
Content Highlights: Whatsapp status reshare update in Beta version

dot image
To advertise here,contact us
dot image