
ഏഷ്യാ കപ്പ് ഫൈനൽ ആവേശകരമായി മുന്നേറുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത പാകിസ്താൻ മികച്ച തുടക്കം ലഭിച്ചിട്ടും പിന്നീട് മുതലാക്കാൻ സാധിക്കാതെ വരികയായിരുന്നു. പാകിസ്താനായി സാഹിബ്‌സാദ ഫർഹാൻ അർധസെഞ്ച്വറി തികച്ചപ്പോൾ ഫഖർ സമാൻ 46 റൺസ് നേടി.
മത്സരത്തിനിടെ സഞ്ജു സാംസൺ നടത്തിയ ഒരു ഇടപെടലാണ് ഇപ്പോൾ ചർച്ചയാകുന്നത്. പാകിസ്താൻ ബാറ്റർ ഷഹീൻ അഫ്രീദിയെ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് വിക്കറ്റിന് മുന്നിൽ കുരുക്കിയിരുന്നു. എന്നാൽ അപ്പീലിന് അമ്പയർ നോട്ടൗട്ട് വിളിച്ചു. കുൽദീപ് അപ്പീൽ ചെയ്യുന്നത് നിർത്തിയെങ്കിലും വിക്കറ്റിന് പിന്നിൽ സഞ്ജു ഔട്ടിന് വേണ്ടി വാദിച്ചു. പിന്നാലെ റിവ്യു നൽകാൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ നിർബന്ധിക്കാനും സഞ്ജു മറന്നില്ല. പിന്നാലെ സൂര്യ റിവ്യു നൽകുകയും അത് റിവ്യൂവിൽ ഔട്ടാകുകയും ചെയ്യുകയായിരുന്നു.
Surya was not willing to take a review but Sanju samson's confidence sent Buttler back to the pavelian. pic.twitter.com/y9nkEGcyIh
— Registanroyals (@registanroyals) January 28, 2025
അതേസമയം മത്സരത്തിൽ പാകിസ്താൻ 146 റൺസിൽ എല്ലാവരും പുറത്തായി. 19.1 ഓവറിലാണ് പാകിസ്താൻ ഓളൗട്ടായത്. മികച്ച രീതിയിൽ തുടങ്ങിയ പാകിസ്താനെ ഇന്ത്യൻ സ്പിന്നർമാരാണ് വലിച്ചുക്കെട്ടിയത്. കുൽദീപ് യാദവ് നാല് വിക്കറ്റും, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വാലറ്റക്കാരെ ചുരുട്ടിക്കൂട്ടിയ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് സ്വന്തമാക്കി.
38 പന്തിൽ നിന്നും അഞ്ച് ഫോറും മൂന്ന് സിക്‌സറുമടിച്ച സാഹിബ്‌സാദ ഫർഹാനും, 35 പന്തിൽ രണ്ട് ഫോറും അത്രയും തന്നെ സിക്‌സറുമടിച്ച ഫഖ്ഹർ സമാനുമൊഴികെ മറ്റാർക്കും പാക് നിരയിൽ തിളങ്ങാൻ സാധിച്ചില്ല. സയിം അയൂബ് 14 റൺസ് നേടിയപ്പോൾ മറ്റാർക്കും രണ്ടക്കം കടക്കാൻ
Content Highlights- Sanju Samson Brilliant DRS in Asia Cup Finals.