
ബഹ്റൈനിൽ ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ട്രാൻസ്‌സെൻഡ് ബാൻഡിന്റെ സംഗീത വിരുന്ന് കാണികൾക്ക് അനുഭവവേദ്യമായി. സ്റ്റാർ വിഷൻ അവതരിപ്പിച്ച 'മിസ്റ്റിക് മെലഡീസ്' ക്രൗൺ പ്ലാസ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ചു. ഹിക്‌വിഷന്റെയും ഇൻഡോമിയുടെയും പിന്തുണയോടെ സെയ്ൻ ബഹ്‌റൈൻ സ്പോൺസർ ചെയ്‌ത സംഗീത സായാഹ്നം ഏറെ പ്രശംസ പിടിച്ചുപറ്റി. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലെ സംഗീതപരിപാടിയിലൂടെ ബാൻഡ് കാണികളെ ആകർഷിച്ചു.
സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് തന്റെ സന്ദേശത്തിൽ പ്ലാറ്റിനം ജൂബിലി സംഗീത വിരുന്നിനെ അവിസ്മരണീയ വിജയമാക്കി മാറ്റിയ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും അഭ്യുദയകാംക്ഷികൾക്കും അഗാധമായ നന്ദി അറിയിച്ചു. വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട്സ് & മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ പങ്കെടുത്തു. ഡോ. മുഹമ്മദ് ഫൈസൽ അധ്യക്ഷ പ്രസംഗം നടത്തി, സംഗീത പരിപാടിയുടെ വിജയത്തിന് സംഭാവന നൽകിയ എല്ലാവർക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദി പറഞ്ഞു. ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ ഈ നാഴികക്കല്ലായ ആഘോഷത്തിൽ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞു.
സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ അവസരങ്ങളും മെച്ചപ്പെടുത്തുന്നതിനൊപ്പം 75 വർഷത്തെ അക്കാദമിക മികവിന്റെ പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്നതിനായാണ് സംഗീത വിരുന്ന് സംഘടിപ്പിച്ചത്. സംഘാടക സമിതിക്കു നേതൃത്വം നൽകിയത് മുഹമ്മദ് ഹുസൈൻ മാലിം (രക്ഷാധികാരി), സുദിൻ എബ്രഹാം (കൺവീനർ), ജനാർദ്ദനൻ കെ (കോ-ഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലായിരുന്നു. അഭിനന്ദന സൂചകമായി, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടക്കൽ; സെയ്ൻ സീനിയർ ഡയറക്ടർ & ഹോൾസെയിൽ സഫ്വാൻ സ്റ്റീവൻ; ഇൻഡോമി മാർക്കറ്റിംഗ് മാനേജർ (ഓവർസീസ്) മുഹമ്മദ് സുബൈർ കാസി; ഹിക് വിഷൻ സീനിയർ സെയിൽസ് മാനേജർ വിഘ്നേഷ് കുമാർ; ഇവന്റ് കൺവീനർ സുദിൻ എബ്രഹാം; അലോയ്‌സ് ജലാൽ മാനേജർ മാത്യു ഐസക് എന്നിവർക്ക് മെമന്റോകൾ സമ്മാനിച്ചു. ഹെംപെൽ പെയിന്റ്സിനെ പ്രതിനിധീകരിച്ച് സെയിൽസ് ഡയറക്ടർ ജേക്കബ് കുരുവിള, ലോജിസ്റ്റിക്സ് മേധാവി ദിനേന്ദ്രൻ പത്മനാഭൻ എന്നിവർ മെമന്റോകൾ ഏറ്റുവാങ്ങി. ട്രാൻസ്‌സെൻഡ് ബാൻഡിലെ കലാകാരന്മാരായ യദു കൃഷ്ണൻ, അങ്കേഷ് ആനന്ദ്, ഇഷാൻ റോജിന്ദർ, മുഹമ്മദ് ഷോയിബ്, വിനയ് വർമ്മ, നയൻസി ശർമ്മ, രാഹുൽ പ്രകാശ്, ദിവേഷ് ഗിരീഷ് ശർമ, വിക്രം ദേവരാജ് എന്നിവരെ ഷാളുകൾ നൽകി ആദരിച്ചു.
Content Highlights: Bahrain Indian School Platinum Jubilee; Musical feast organized