
തിരുവനന്തപുരം: കാപ്പ കേസ് പ്രതിയായ ഗുണ്ടാ നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ഉത്തരവ് നിലനില്‍ക്കേ നഗരത്തില്‍ പ്രവേശിച്ചതിനാണ് അറസ്റ്റ്. പേട്ട പുത്തന്‍ പാലം വയല്‍ നികത്തിയ പുത്തന്‍വീട്ടില്‍ പരട്ട എന്ന് വിളിക്കുന്ന അരുണ്‍ ആണ് പിടിയിലായത്. തിരുവനന്തപുരം പേട്ട പൊലീസാണ് അരുണിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights: Kappa case accused arrested in Thiruvananthapuram