ആധാറിൻ്റെ പുതിയ അപ്‌ഡേറ്റിൽ കുട്ടികൾക്ക് പ്രാധാന്യം! മസ്റ്റായി അറിഞ്ഞിരിക്കാം!

ആധാർ എൻറോൾമെൻ്റ് പ്രക്രിയയിൽ എൻറോൾമെൻ്റ് കേന്ദ്രം സന്ദർശിച്ച് ഫോം പൂരിപ്പിച്ച് നൽകുക എന്ന പ്രവർത്തനം കൂടിയുണ്ട്

ആധാറിൻ്റെ പുതിയ അപ്‌ഡേറ്റിൽ കുട്ടികൾക്ക് പ്രാധാന്യം! മസ്റ്റായി അറിഞ്ഞിരിക്കാം!
dot image

ദി യൂണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യ ഞായറാഴ്ച ആധാറിലെ പുതിയ എൻറോൾമെന്റുകളെ കുറിച്ചും അതിലെ ഉറപ്പായും നൽകേണ്ട ബയോമെട്രിക്ക് അപ്‌ഡേറ്റുകളെ കുറിച്ചുമുള്ള വിവരങ്ങൾ എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചു മുതൽ ഏഴുവരെ വയസുള്ള അദ്യഘട്ട ബയോമെട്രിക്ക് അപ്‌ഡേറ്റ് നടത്തുന്ന കുട്ടികൾക്കും പിന്നീട് 15 മുതൽ 17 വയസുവരെ പ്രായമായ രണ്ടാം ഘട്ട അപ്ഡേറ്റ് നടത്തുന്ന കുട്ടികൾക്കും ഇവ സൗജന്യമാണെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. കുട്ടികൾ വളരുന്നത് അനുസരിച്ച് അവരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. മാത്രമല്ല ഇതിന്റെ പേരിൽ കുടുംബങ്ങൾക്ക് അമിതമായ ബാധ്യതയാവരുതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ രാജ്യത്തെ വലിയൊരു വിഭാഗത്തിന് ഇത് സഹായകവുമാകും.

കൈവിരൽ അടയാളം, കൃഷ്ണമണി, ഈ പ്രായത്തിലുള്ള കുട്ടികളുടെ ഫോട്ടോകൾ എല്ലാം ചേർന്നതാണ് ബയോമെട്രിക്ക് ഡാറ്റ. ആധാർ എൻട്രോൾമെന്റ് സെന്റർ സന്ദർശിക്കുക. UIDAIയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ അല്ലെങ്കിൽ എംആധാർ മൊബൈൽ ആപ്ലിക്കേഷനിൽ നോക്കിയാൽ ഇത് കണ്ടെത്താം. അവിടെ നിന്നും ഒരു ഫോം വാങ്ങുക, ഇനി ആ ആധാർ അപ്പ്‌ഡേറ്റ് ഫോം വാങ്ങി പൂരിപ്പിച്ച് നൽകാം. പിന്നാലെ ബയോമെട്രിക്ക് ഡാറ്റ സമർപ്പിക്കുക. സെന്ററിലുള്ളയാൾ വിരലുകൾ, കൃഷ്ണമണി ഉൾപ്പെടെയുള്ളവ സ്‌കാൻ ചെയ്യും.

Aadhaar new enrolment and mandatory biometric updates for children between the age of 5–7 years & 15–17 years are free of cost

ആധാർ എൻറോൾമെന്റ് പ്രക്രിയയിൽ എൻറോൾമെന്റ് കേന്ദ്രം സന്ദർശിച്ച് എൻറോൾമെന്റ് ഫോം പൂരിപ്പിച്ച് നൽകുക എന്ന പ്രവർത്തനം കൂടിയുണ്ട്. എൻറോൾമെന്റ് ഐഡി അടങ്ങിയ സ്ലിപ്പ് കൈപ്പറ്റുന്നതിന് മുമ്പ് ബയോമെട്രിക്ക് ഡാറ്റ നൽകണം, ഐഡി, അഡ്രസ് പ്രൂഫുകൾ നൽകണം. അഞ്ച് വയസാകുമ്പോൾ തന്നെ കുട്ടികളുടെ ബയോമെട്രിക്ക് വിവരങ്ങൾ രേഖപ്പെടുത്തണം. ഡ്യൂപ്ലിക്കേഷൻ സംഭവിച്ചാൽ അത് നീക്കം ചെയ്യുകയും ചെയ്യാം. രണ്ടാം ഘട്ട ബയോമെട്രിക്ക് അപ്ഡേഷൻ നടത്തേണ്ടത് 15 വയസാവുമ്പോഴാണ്.


Content Highlights: New Aadhaar updation for Children

dot image
To advertise here,contact us
dot image