കൂടുതല്‍ മികവില്‍, ആകര്‍ഷണീയമായി...വിവോ വി60 ലൈറ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

കറുപ്പ്, നീല നിറങ്ങളിലായിരിക്കും ഫോണ്‍ എത്തുക

കൂടുതല്‍ മികവില്‍, ആകര്‍ഷണീയമായി...വിവോ വി60 ലൈറ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍
dot image

വിവോ തങ്ങളുടെ പുതിയ ഫോണായ വി60 ലൈറ്റ് ഫോര്‍ ജി പുറത്തിറക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. നിരവധി ഫീച്ചേഴ്‌സും കൂടുതല്‍ പെര്‍ഫോമന്‍സുമായിട്ടാണ് ഫോണ്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോണില്‍ 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് ഫുള്‍-എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കറുപ്പ്, നീല നിറങ്ങളിലായിരിക്കും ഫോണ്‍ എത്തുക. വളഞ്ഞ അരികുകളും സ്ലിം ബെസലുകളും ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്.

റിംഗ് ആകൃതിയിലുള്ള എല്‍ഇഡി ഫ്ലാഷും ഡ്യുവല്‍ റിയര്‍ കാമറ സജ്ജീകരണവും ഈ ഫോണിന്റെ മറ്റൊരു സവിശേഷതയാണ്. പ്രൈമറി യൂണിറ്റില്‍ 120-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ വാഗ്ദാനം ചെയ്യുന്ന 8എംപി അള്‍ട്രാവൈഡ് ലെന്‍സുമായി ജോഡിയാക്കിയ 50എംപി സോണി IMX882 സെന്‍സര്‍ ഉള്‍പ്പെടുത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. സെല്‍ഫികള്‍ക്കും വീഡിയോ കോളിംഗിനുമായി 32എംപി ഫ്രണ്ട് കാമറയും ഇതില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 90W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 6,500എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉണ്ടാവുക.

ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 685 പ്രോസസറും 8GB LPDDR4x റാമും 256GB UFS 2.2 സ്റ്റോറേജും ഇതില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫണ്‍ടച്ച് ഒഎസ് 15 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് 15ല്‍ ഈ ഉപകരണം പ്രവര്‍ത്തിച്ചേക്കാം. വിവോ വി60 ലൈറ്റ് 4ജിയില്‍ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സവിശേഷതകളും ഉള്‍പ്പെട്ടേക്കാം.

Content Highlights: Vivo V60 Lite 4G mobile features and more

dot image
To advertise here,contact us
dot image