ഓസീസ് എയുടെ വൻ ടോട്ടൽ എത്തിപ്പിടിച്ച് ഇന്ത്യ എ; പിന്നാലെ മഴ; മത്സരം സമനിലയിൽ

ഇന്ത്യ എ-ഓസ്ട്രേലിയ എ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരം സമനിലയില്‍.

ഓസീസ് എയുടെ വൻ ടോട്ടൽ എത്തിപ്പിടിച്ച് ഇന്ത്യ എ; പിന്നാലെ മഴ; മത്സരം സമനിലയിൽ
dot image

ഇന്ത്യ എ-ഓസ്ട്രേലിയ എ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരം സമനിലയില്‍. ഓസ്ട്രേലിയ എയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 532 റണ്‍സിന് മറുപടിയായി ഇന്ത്യ എ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 531 റണ്‍സെടുത്ത് നാലാം ദിനം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. മഴ മൂലം മത്സരം തടസ്സപ്പെട്ട് പിന്നീട് ഓസീസ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചെങ്കിലും വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സെടുത്ത് നില്‍ക്കെ ഇരു ടീമുകളും സമനിലക്ക് സമ്മതിച്ചു.

ഓസ്ട്രേലിയ എക്കായി രണ്ടാം ഇന്നിംഗ്സില്‍ സാം കോണ്‍സ്റ്റാസ് 27 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കാംപ്‌ബെല്‍ കെല്ലവെ 24 റൺസുമായി പുറത്താകാതെ നിന്നു.

ധ്രുവ് ജുറലിന്റെയും മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും സെഞ്ച്വറിയാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യയെ സഹായിച്ചത്. ജുറൽ 128 റൺസുമായും ദേവ്ദത്ത് പടിക്കൽ 102 റൺസുമായും ക്രീസിലിലുണ്ട്. അഭിമന്യൂ ഈശ്വരന്‍ (44), എന്‍ ജഗദീശന്‍ (64), സായ് സുദര്‍ശന്‍ (73) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ശ്രേയസ് അയ്യർ (8) മാത്രമാണ് നിരാശപ്പെടുത്തിയത്.

ലക്‌നൗവിൽ ടോസ് നേടി ബാറ്റിംഗിന് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് വേണ്ടി സാം കോണ്‍സ്റ്റാസിന് (109) പുറമെ ജോഷ് ഫിലിപ്പെയും (പുറത്താവാതെ 123) സെഞ്ചുറി നേടി. ഇവരെ കൂടാതെ ലിയാം സ്‌കോട്ട് 81 റൺസും കൂപ്പര്‍ കൊന്നോലി 70 റൺസും കാംമ്പെല്‍ കെല്ലാവേ 88 റൺസും നേടി. ഇന്ത്യക്ക് വേണ്ടി ഹര്‍ഷ് ദുബെ മൂന്നും ഗര്‍നൂര്‍ ബ്രാര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

Content Highlights: India A chase down Australia A's huge total; rain followed; match tied

dot image
To advertise here,contact us
dot image