ആപ്പിളിൻ്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുക ഇന്ത്യയിൽ, പരീക്ഷണം തായ്‌വാനില്‍; ഫോൾഡബിൾ ഐഫോൺ ഒരുങ്ങും

അമേരിക്ക, ചൈന വ്യാപാര തർക്കം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ ചൈനയിൽ നിന്നുള്ള ഉദ്പാദനം മാറ്റുവാനുള്ള ലക്ഷ്യവും ഫോൾഡബിൾ ഐഫോൺ ഇന്ത്യയിൽ നിർമ്മിക്കാനുള്ള നീക്കത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ട്

ആപ്പിളിൻ്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുക ഇന്ത്യയിൽ, പരീക്ഷണം തായ്‌വാനില്‍; ഫോൾഡബിൾ ഐഫോൺ ഒരുങ്ങും
dot image

ഫോൾഡബിൾ ഐഫോൺ ഇന്ത്യയിൽ നിർമ്മിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി റിപ്പോർട്ട്. നിക്കി ഏഷ്യയാണ് ഈ വിവരം പങ്കുവെച്ചത്. വൻ‌തോതിലുള്ള ഉദ്പാദനം ഇന്ത്യയിൽ നടത്തുക എന്ന ലക്ഷ്യത്തോടെ ഫോൾഡബിൾ ഐഫോണിനായി തായ്‌വാനില്‍ ഒരു പരീക്ഷണ ഉൽപ്പാദന ലൈൻ നിർമ്മിക്കാനുള്ള സാധ്യതയെക്കുറിച്ച് ആപ്പിൾ വിതരണക്കാരുമായി ചർച്ചകൾ നടത്തിവരികയാണെന്നാണ് നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്ക, ചൈന വ്യാപാര തർക്കം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ ചൈനയിൽ നിന്നുള്ള ഉദ്പാദനം മാറ്റുവാനുള്ള ലക്ഷ്യവും ഫോൾഡബിൾ ഐഫോൺ ഇന്ത്യയിൽ നിർമ്മിക്കാനുള്ള നീക്കത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ട്.

വടക്കൻ തായ്‌വാനിലെ നിർദ്ദിഷ്ട പരീക്ഷണ ഉദ്പാദന ലൈനിനായി ആപ്പിൾ വിതരണക്കാർ ഭൂമി അന്വേഷിക്കുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. പരിമിതമായ ഭൂമി ലഭ്യതയും മനുഷ്യവിഭവശേഷിയുമാണ് ആപ്പിൾ തായ്‌വാനില്‍ നേരിടുന്ന വെല്ലുവിളിയെന്നും റിപ്പോർട്ടുണ്ട്. ഒരു പൈലറ്റ് ഉദ്പാദന ലൈനിൽ പോലും ഏകദേശം 1,000 തൊഴിലാളികൾ ആവശ്യമാണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. പരീക്ഷണ ഉദ്പാദന അന്തിമമായിക്കഴിഞ്ഞാൽ ഫോൾഡബിൽ ഐഫോണിൻ്റെ വൻതോതിലുള്ള ഉൽ‌പാദനം ഇന്ത്യയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഫോൾഡബിൽ ഐഫോൺ മോഡലുകൾ സാധാരണ മോഡലുകളുടെ ആവശ്യകത വർദ്ധിപ്പിക്കുമെന്നാണ് ആപ്പിളിന്റെ കണക്ക് കൂട്ടലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് നിക്കി റിപ്പോർട്ട് ചെയ്യുന്നത്. 2026ൽ ഏകദേശം 95 ദശലക്ഷം ഐഫോണുകൾ നിർമ്മിക്കാൻ കഴിയുമെന്നാണ് ആപ്പിളിൻ്റെ പ്രാഥമിക പദ്ധതികൾ സൂചിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇത് വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിരക്കാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അടുത്ത വർഷം മൊത്തം കയറ്റുമതി 240 ദശലക്ഷം യൂണിറ്റിലധികമാകും എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിൽ കൂടുതൽ വളർച്ചയായാണ് കണക്കാക്കപ്പെടുന്നത്.

Apple rumoured to be working on its first ever flip phone.Little is known about how it will look. It could resemble Samsung’s Flip design – closer to a 2000s-style clamshell phone – or its Fold, more like a foldable iPad.

പുതിയതായി പുറത്തിറക്കിയ ഐഫോൺ 17 സീരീസിൻ്റെ 85 ദശലക്ഷം യൂണിറ്റുകളുടെ കയറ്റുമതിയാണ് ആപ്പിൾ പ്രതീക്ഷിക്കുന്നത്. 2025ൽ ആപ്പിൾ പ്രതീക്ഷിക്കുന്ന ഐഫോൺ കയറ്റുമതി ഏകദേശം 220 ദശലക്ഷം യൂണിറ്റാണ്. ഐഫോണുകൾക്ക് സംഭാവന നൽകുന്നു. എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടായാലും ഈ വർഷം മുതൽ കുറഞ്ഞത് അഞ്ച് ശതമാനം വളർച്ച മൊത്തത്തിൽ കൈവരിക്കാനാകുമെന്നാണ് ആപ്പിളിൻ്റെ പ്രതീക്ഷയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

അമേരിക്ക-ചൈന, ചൈന-ഇന്ത്യ സംഘർഷങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ മറികടക്കുന്നതിനുള്ള ഒരു മാർഗമായും തായ്‌വാനും ഇന്ത്യയും ഉൾപ്പെടുന്ന ഫോൾഡബിൽ ഐഫോൺ പദ്ധതിയെ ആപ്പിൾ കാണുന്നുവെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ ഐഫോണുകളുടെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനായി ആപ്പിൾ ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. എന്നാൽ ചൈനയിൽ നിന്ന് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിലും ചൈനീസ് എഞ്ചിനീയർമാരെ നിയമിക്കുന്നതിലുമുള്ള പ്രതിസന്ധികൾ തുടരുന്നത് മറികടക്കാനും ആപ്പിൾ ശ്രമിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കൂടുതൽ പ്രാദേശിക ഇന്ത്യൻ വിതരണക്കാരെ ആപ്പിൾ വളർത്തിയെടുക്കുകയും തായ്‌വാനിൽ നിന്ന് പുതിയ ഉപകരണ വിതരണക്കാരെ കൊണ്ടുവരുകയും ചെയ്യാനുള്ള നീക്കങ്ങൾ നടക്കുന്നതായും ഈ വിഷയങ്ങളിലെ വിദ​ഗ്ധനെ ഉദ്ധരിച്ച് നിക്കി റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: Apple is reportedly planning to manufacture Foldable iPhones in India

dot image
To advertise here,contact us
dot image