ഒരു വലിയ ബോംബ് വരാൻ പോകുന്നുവെന്ന് സതീശൻ പറഞ്ഞിരുന്നു; ആ ബോംബ് ഇതുപോലെയാണെന്ന് കരുതിയില്ല: എം വി ഗോവിന്ദൻ

ഷൈന്‍ ടീച്ചറേയും എംഎല്‍എയേയും ബന്ധപ്പെടുത്തി ജീര്‍ണിച്ച പ്രചാരവേല നടത്തുകയാണെന്നും എം വി ഗോവിന്ദന്‍

ഒരു വലിയ ബോംബ് വരാൻ പോകുന്നുവെന്ന് സതീശൻ പറഞ്ഞിരുന്നു; ആ ബോംബ് ഇതുപോലെയാണെന്ന് കരുതിയില്ല: എം വി ഗോവിന്ദൻ
dot image

തിരുവനന്തപുരം: എറണാകുളത്ത് സ്ത്രീ വിരുദ്ധ പ്രചാരവേലയാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു വലിയ ബോംബ് വരാന്‍ പോകുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു. ആ ബോംബ് ഇതുപോലെയാണെന്ന് കരുതിയില്ല. ഷൈന്‍ ടീച്ചറേയും എംഎല്‍എയേയും ബന്ധപ്പെടുത്തി ജീര്‍ണിച്ച പ്രചാരവേല നടത്തുകയാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ മാങ്കൂട്ടത്തില്‍ സാംസ്‌കാരിക ജീര്‍ണതയുടെ പ്രതീകമായി മാറിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തിയാല്‍ തടയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അടിയന്തര പ്രമേയം നേരിടുന്നതില്‍ സര്‍ക്കാരിന് ഭയപ്പാടില്ലെന്നും അതുകൊണ്ടാണ് തുടര്‍ച്ചയായി ചര്‍ച്ച ചെയ്യുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ജനാധിപത്യ കീഴ്‌വഴക്കത്തിലെ പുതിയ അധ്യായമാണതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം തളര്‍ന്ന് തരിപ്പണമായി. അത് എല്ലാവരും കണ്ടുവെന്നും ഗോവിന്ദന്‍ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം ഭൂരിപക്ഷ പ്രീണനമല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ക്ഷണിച്ചാല്‍ പങ്കെടുക്കാമെന്ന് പ്രതിപക്ഷത്തിലെ ഒരു നേതാവ് മന്ത്രിയോട് പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്ററില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍. സര്‍ക്കാരിന്റെ വികസന സെമിനാറില്‍ എല്ലാവരും പങ്കെടുക്കണമെന്നും കക്ഷി രാഷ്ട്രീയം കലര്‍ത്തി മാറി നില്‍ക്കരുതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ശരിയായ നിലപാട് സ്വീകരിക്കുന്നവര്‍ക്കൊപ്പം തങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെയും എം വി ഗോവിന്ദന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഗവര്‍ണറെ ഉപയോഗപ്പെടുത്തി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ബിജെപി ഇടപെടുകയാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍മാര്‍ക്കെതിരെ കോടതി വിധികള്‍ വരുന്നുണ്ട്. കേരളത്തിന്റെ മുന്നേറ്റം ഇല്ലാണ്ടാക്കാന്‍ വിദ്യഭ്യാസ മേഖലയില്‍ ഗവര്‍ണര്‍ അനിശ്ചിതത്വം കൊണ്ടുവരികയാണ്. ആര്‍എസ്എസ് രാഷ്ട്രീയത്തിന്റെ അടിസ്ഥനത്തിലാണ് ആര്‍ലേക്കറുടെ പ്രവര്‍ത്തനം. ആരിഫ് മുഹമ്മദ് ഖാനും ആര്‍എസ്എസ് പ്രീണനമായിരുന്നു നടത്തിയത്. സര്‍വകലാശാലകളില്‍ സ്ഥിരം വി സി നിയമനം ഗവര്‍ണര്‍ പ്രതിസന്ധിയിലാക്കുകയാണെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

Content Highlights- M V Govindan against v d satheesan over k j shine issue

dot image
To advertise here,contact us
dot image