സംസ്‌കൃതി ബഹ്റൈൻ-ബിഎംസിയുമായി സഹകരിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

സംസ്‌കൃതി ബഹ്റൈൻ്റെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങളുടെ ആവേശകരമായ പങ്കാളിത്തം ആഘോഷത്തിന് പ്രത്യേകം ഭംഗി നൽകി

സംസ്‌കൃതി ബഹ്റൈൻ-ബിഎംസിയുമായി സഹകരിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു
dot image

സംസ്‌കൃതി ബഹ്റൈൻ, ബിഎംസിയുമായി സഹകരിച്ച്, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ 75-ാം ജന്മദിനം 2025 സെപ്റ്റംബർ 17-ന് വൈകുന്നേരം ബിഎംസി ഹാളിൽ ഉജ്വലമായി ആഘോഷിച്ചു. പ്രമുഖ സാമൂഹിക-സാംസ്കാരിക നേതാക്കളും സംഘടനാ പ്രതിനിധികളും സംസ്‌കൃതി അംഗങ്ങളും ചേർന്ന് പരിപാടിയിൽ പങ്കെടുത്തു. ചടങ്ങ് ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ദേവിജി ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജയ്ദീപ്, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സംസ്‌കൃതി ബഹ്റൈൻ്റെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങളുടെ ആവേശകരമായ പങ്കാളിത്തം ആഘോഷത്തിന് പ്രത്യേകം ഭംഗി നൽകി. സംസ്‌കൃതി ജനറൽ സെക്രട്ടറി ആനന്ദ് സോണി സ്വാഗതം ആശംസിച്ചു. പ്രസിഡൻ്റ് സുരേഷ് ബാബു അദ്ധ്യക്ഷ പ്രസംഗത്തിൽ, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഭാരതം കൈവരിച്ച ചരിത്രപരമായ മുന്നേറ്റങ്ങൾ, വികസന പദ്ധതികൾ, ആഗോള അംഗീകാരം, പുതിയ ഇന്ത്യയുടെ ദർശനം എന്നിവയെക്കുറിച്ച് പ്രഭാഷണം നടത്തി.

പ്രവീൺ നായർ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിന്റെ വിജയത്തിന് റീജിയൻ 1 പ്രസിഡൻ്റ് രജീഷ് ടി. ഗോപാൽ, സെക്രട്ടറി ബാലചന്ദ്രൻ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, കൂടാതെ റീജിയൻ 2, 3 അംഗങ്ങൾ എന്നിവർ നൽകിയ പിന്തുണയും നേതൃത്വവും നിർണായകമായി. ചടങ്ങിൽ ദീപക് നണ്ട്യാല, സുധീർ, വെങ്കടേഷ്, ലിജേഷ്, പ്രദീപ്, ജയ്ദീപ്, സോവിച്ചൻ, അജിത് മാത്തൂർ എന്നിവർ ജന്മദിനാശംസകൾ അർപ്പിച്ചു സംസാരിച്ചു.

ദേശസേവനത്തിനും രാഷ്ട്രനിർമാണത്തിനുമായി നിരന്തരം പ്രവർത്തിക്കുന്ന നരേന്ദ്ര മോദിജിയുടെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ട് പോകുവാൻ എല്ലാവരും പ്രതിജ്ഞാബദ്ധരായി. ജന്മദിനാഘോഷത്തിന്റെ ഭാഗമായി മധുര വിതരണവും, സംസ്കൃതി ബഹ്റൈനും ഐ മാക് ബി എം സിയും ചേർന്ന് പുറത്തിറക്കിയ ശംഖോലി എന്ന വീഡിയോ ആൽബത്തിന്റെ പ്രദർശനവും നടത്തി.

Content Highlights: Samskruthi Bahrain-BMC celebrates Prime Minister Narendra Modi's 75th birthday

dot image
To advertise here,contact us
dot image