ചെന്നൈ നഗരം വെള്ളത്തിൽ മുങ്ങി; റോഡിലൂടെ ബോട്ട് യാത്ര നടത്തിയെന്ന് പൂജ ഹെഗ്‌ഡെ

മഴ പെയ്ത് വെള്ളം നിറഞ്ഞ റോഡിലൂടെയാണ് പൂജ എയർപോട്ടിലേക്ക് പോയിരുന്നത്. റോഡിൽ ഉണ്ടായിരുന്ന മറ്റു ബൈക്കുകൾ പകുതി വെള്ളത്തിൽ മുങ്ങി ഇരിക്കുന്നത് വീഡിയോയിൽ കാണാം

ചെന്നൈ നഗരം വെള്ളത്തിൽ മുങ്ങി; റോഡിലൂടെ ബോട്ട് യാത്ര നടത്തിയെന്ന് പൂജ ഹെഗ്‌ഡെ
dot image

തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നടിയാണ് പൂജ ഹെഗ്ഡെ. ലോകേഷ് കനകരാജ് സംവിധാനത്തിൽ രജനികാന്ത് നായകനായ കൂലിയാണ് പൂജയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. സിനിമയിൽ ഒരു ഗാനരംഗത്തിലായിരുന്നു നടി എത്തിയത്. ഇപ്പോഴിതാ പൂജ ചെന്നൈ എയർപോട്ടിലേക്ക് നടത്തിയ ഒരു യാത്രയാണ് ശ്രദ്ധ നേടുന്നത്. മഴപെയ്ത് വെള്ളക്കെട്ട് നിറഞ്ഞ റോഡിലൂടെയാണ് പൂജയുടെ യാത്ര. ഇതൊരു ബോട്ട് യാത്രയായി തോന്നിയെന്നാണ് പൂജ പറയുന്നത്.

ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കിട്ടുകൊണ്ട് 'വിമാനത്താവളത്തിലേക്ക് ഒരു ചെറിയ ബോട്ട് യാത്ര… അടുത്തിടെ എനിക്ക് ചില രസകരമായ വിമാനത്താവള കഥകൾ ലഭിച്ചു, വഴിയേ പറയാം' എന്നാണ് പൂജ കുറിച്ചിരിക്കുന്നത്. മഴ പെയ്ത് വെള്ളം നിറഞ്ഞ റോഡിലൂടെയാണ് പൂജ എയർപോട്ടിലേക്ക് പോയിരുന്നത്. റോഡിൽ ഉണ്ടായിരുന്ന മറ്റു ബൈക്കുകൾ പകുതി വെള്ളത്തിൽ മുങ്ങി ഇരിക്കുന്നത് വീഡിയോയിൽ കാണാം.

അതേസമയം, കൂലിയിലെ പൂജയുടെ മോണിക്ക ഗാനം ആരാധകർ ആഘോഷമാക്കിയിരുന്നു. റീലുകളിൽ തരംഗമായിരുന്നു ഗാനം. പാട്ടിലെ പൂജയുടെ ഡാൻസിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. പക്ഷെ കൂലി പ്രതീക്ഷിച്ച അഭിപ്രായം നേടാതെയാണ് തിയേറ്റർ വിട്ടത്. ലോകേഷിന്റെ കരിയറിലെ ഏറ്റവും മോശം സിനിമയാണ് കൂലിയെന്നാണ് ആരാധകർ പറയുന്നത്. തിയേറ്റർ റണ്ണിന് ശേഷം സിനിമ ഒടിടിയിൽ എത്തിയപ്പോഴും ഇതേ അഭിപ്രായം തന്നെ ആയിരുന്നു ലഭിച്ചിരുന്നത്.

content highlights:  Actress Pooja Hegde says she took a boat trip on the road

dot image
To advertise here,contact us
dot image