മലപ്പുറത്ത് വിദ്യാഭ്യാസ നീതി കിട്ടുന്നില്ലെന്ന് പറഞ്ഞതിന് ഒരു സമുദായം എന്നെ ക്രൂശിക്കുന്നു: വെള്ളാപ്പള്ളി

മുസ്‌ലിം ലീഗിന് എതിരായി പറയുന്നത് മുസ്‌ലിം സമുദായത്തിനെതിരായി ട്വിസ്റ്റ് ചെയ്യുന്നുവെന്നും വെള്ളാപ്പള്ളി

മലപ്പുറത്ത് വിദ്യാഭ്യാസ നീതി കിട്ടുന്നില്ലെന്ന് പറഞ്ഞതിന് ഒരു സമുദായം എന്നെ ക്രൂശിക്കുന്നു: വെള്ളാപ്പള്ളി
dot image

തിരുവനന്തപുരം: സര്‍ക്കാര്‍ ശബരിമലയുടെ വികസനവുമായി മുന്നോട്ട് പോകുമ്പോള്‍ പുറംതിരിഞ്ഞ് നില്‍ക്കുകയല്ല വേണ്ടതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മഞ്ഞപ്പിത്തം പിടിച്ചവന് എല്ലാം മഞ്ഞയായി കാണുന്നതുപോലെ എല്ലാം രാഷ്ട്രീയമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് വിദ്യാഭ്യാസ നീതി കിട്ടുന്നില്ല എന്ന് പറഞ്ഞതുകൊണ്ട് ഒരു സമുദായം തന്നെ ക്രൂശിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'മുസ്‌ലിങ്ങളിൽ എത്രയോ നല്ലവരുണ്ട്. മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ സംഘടന ഭായി ഭായിയായി നടന്നു. അധികാരത്തില്‍ എത്തിയപ്പോള്‍ അവര്‍ വിദ്യാഭ്യാസ നീതി നടപ്പാക്കാത്തതിനെയാണ് പറഞ്ഞത്', വെള്ളാപ്പള്ളി പറഞ്ഞു.

താന്‍ മുസ്‌ലിം സമുദായത്തിന് എതിരല്ലെന്നും പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ കണക്ക് സഹിതം തെളിയിക്കാമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. നീതി ആണ് ആവശ്യപ്പെട്ടത്. മുസ്‌ലിം വിരോധികള്‍ ആക്കി സമുദായത്തെ തകര്‍ക്കാന്‍ ചില ദുഷ്ട ശക്തികള്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.


മുസ്‌ലിം ലീഗിന് എതിരായി പറയുന്നത് മുസ്‌ലിം സമുദായത്തിനെതിരായി ട്വിസ്റ്റ് ചെയ്യുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെയും വെള്ളാപ്പള്ളി പരിഹസിച്ചു. 'ഞാനൊരു മാങ്കൂട്ടത്തില്‍ ആണെന്ന് ജീവിതത്തില്‍ കേള്‍ക്കാന്‍ കഴിയുമോ. സ്വഭാവത്തില്‍ ആണെങ്കിലും ജീവിതത്തിലാണെങ്കിലും', വെള്ളാപ്പള്ളി പറഞ്ഞു.

Content Highlights: Vellappally Natesan about Muslim and Muslim league statement

dot image
To advertise here,contact us
dot image