
പഞ്ചവത്സര നിയമ ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് രാജ്യത്തെ 26 നിയമ സര്‍വകലാശാലകള്‍. കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് വഴിയാണ് പ്രവേശനം. ഇതിനായി ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കണം.
പ്ലസ്ടുവിന് 45 ശതമാനം മാര്‍ക്കാണ് യോഗ്യത. പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 40% മാര്‍ക്ക് മതി. ഉയര്‍ന്ന പ്രായപരിധിയില്ല. അപേക്ഷാഫീസ് 4000 രൂപയാണ് പട്ടിക, ഭിന്നശേഷി, ബിപിഎല്‍ വിഭാഗക്കാര്‍ക്ക് 3500 രൂപ അടച്ചാല്‍ മതിയാകും.
പ്രവേശനപരീക്ഷ ഡിസംബര്‍ 7ന് ഉച്ചയ്ക്കു 2 മുതല്‍ 4 വരെ ഓഫ്ലൈനായി ആണ് നടത്തുന്നത്. കേരളത്തില്‍ പരീക്ഷയെഴുതാന്‍ അവസരമുണ്ട്. ആകെ 120 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാകും പരീക്ഷയ്ക്ക് ഉണ്ടാകുക. തെറ്റ് ഉത്തരം നല്‍കിയാല്‍ 0.25 മാര്‍ക്ക് കുറയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക.
Content Highlights: applications invited for clat 2026 exam