'റിസ്‌ക്കുണ്ട് മക്കളെ, വിമാനത്തിൽ ഫോൺ ഫ്‌ളൈറ്റ് മോഡ് ആക്കുന്നതിന്റെ കാരണം വ്യക്തമാക്കി പൈലറ്റ്

ഫ്‌ളൈറ്റ് മോഡ് ഒരു കോൺസ്പിറസി തിയറി മാത്രമല്ലെന്നും അത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറയുന്നു

dot image

വിമാനത്തിൽ വെച്ച് നിങ്ങളുടെ സ്മാർട്ട് ഫോൺ ഫ്‌ളൈറ്റ് മോഡിൽ ഇടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയാണ് ഒരു പൈലറ്റ്. ഫ്‌ളൈറ്റ് മോഡ് ഒരു കോൺസ്പിറസി തിയറി മാത്രമല്ലെന്നും അത് വളരെ പ്രധാനമാണെന്നും ഒരു പൈലറ്റ് പറയുന്ന പഴയ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

'വിമാനത്തിൽ വെച്ച് മൊബൈൽ ഫ്‌ളൈറ്റ് മോഡിൽ ഇട്ടില്ലെങ്കിൽ അത് ലോകവസാനമൊന്നുമല്ല, വിമാനം ആകാശത്ത് നിന്ന് വീഴുകയില്ല, വിമാനത്തിലുള്ള സിസ്റ്റങ്ങളെ പോലും അത് കുഴപ്പത്തിലാക്കില്ല എന്നാൽ 70, 80, അല്ലെങ്കിൽ 150 ആളുകളുള്ള ഒരു വിമാനത്തിൽ, മൂന്നോ നാലോ ആളുകളുടെ ഫോണുകൾ പോലും ഒരു ഫോൺ കോളിനായി റേഡിയോ ടവറുമായി കണക്ഷൻ സ്ഥാപിക്കാൻ ശ്രമിക്കാൻ തുടങ്ങിയാൽ, അത് റേഡിയോ വേവുകൾ അയ്ക്കുന്നു. ഈ റേഡിയോ വേവുകൾ പൈലറ്റുമാർ ഉപയോഗിക്കുന്ന ഹെഡ്സെറ്റുകളെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്,' പൈലറ്റ് പറയുന്നു.

ദി ഫെഡറൽ ഏവിയേഷൻ അഡ്മിനിസിട്രേഷൻ ആൻഡ് എയർലൈൻസ് ഇതൊരു പ്രധാന പ്രശ്‌നമായാണ് കണക്കാക്കുന്നത്. സുരക്ഷക്ക് കോട്ടം തട്ടാൻ സാധ്യതയുള്ളതിനാലാണ് ഇത്. കമ്മ്യൂണിക്കേഷൻ തടസ്സങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും അത് മൂലം ഫ്‌ളൈറ്റ് ഡിലേയുണ്ടാകാനും കാൻസലാകാനും സാധ്യതയുണ്ട്.

ഇത്തരത്തിൽ റേഡിയോ വേവുകളിൽ തടസ്സമുണ്ടാകുന്നത് നിർദേശങ്ങൾ പകർത്താൻ ശ്രമിക്കുന്നത് വളരെ ബുദ്ധിമുട്ടാക്കുമെന്നും ഒരു കടന്നൽ ചുറ്റിനും പറക്കുന്നത് പോലെയുള്ള അരോചകശബ്ദം കേൾക്കുമെന്നും പൈലറ്റ് പറയുന്നു. ഇക്കാരണം കൊണ്ടാണ് ഫ്‌ളൈറ്റ് മോഡിൽ ഇടാൻ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights- Pilot Reveals What Happens When You Don't Put Phones On Aeroplane Mode On Plane

dot image
To advertise here,contact us
dot image