വായിക്കാത്ത സന്ദേശങ്ങള്‍ ചുരുക്കി പറഞ്ഞുതരും; പുതിയ എഐ ഫീച്ചറുമായി വാട്‌സ്ആപ്പ്

പുതുതായി ക്വിക്ക് റീക്യാപ്പ് ഓപ്ഷന്‍ നല്‍കും

dot image

ഉപയോക്താക്കളുടെ സമയം ലാഭിക്കാന്‍ പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തുന്നു. ഉപയോക്താക്കള്‍ വായിക്കാത്ത സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള എഐ ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്.

ഉപയോക്താവിന് ഇഷ്ടമുള്ള ചാറ്റുകളിലെ വായിക്കാത്ത സന്ദേശങ്ങള്‍ സംഗ്രഹിക്കുന്നതിനായി പുതുതായി ക്വിക്ക് റീക്യാപ്പ് ഓപ്ഷന്‍ നല്‍കും. ഈ ഫീച്ചര്‍ ഒരു സമയം ഒരു ചാറ്റില്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെങ്കിലും, ഉപയോക്താക്കള്‍ക്ക് ക്വിക്ക് റീക്യാപ്പ് ഉപയോഗിച്ച് ഒരേസമയം അഞ്ച് സംഭാഷണങ്ങള്‍ വരെ സംഗ്രഹിക്കാന്‍ കഴിയും.

നിലവിലുള്ള മെസേജ് സമ്മറി സവിശേഷതയില്‍ നിന്ന് വ്യത്യസ്തമായി, തിരഞ്ഞെടുത്ത ചാറ്റുകളിലെ വായിക്കാത്ത സന്ദേശങ്ങളുടെ കൂടുതല്‍ വിശദമായ സമ്മറി പുതിയ ക്വിക്ക് റീക്യാപ്പ് ഓപ്ഷന്‍ നല്‍കും. വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകള്‍ സംഗ്രഹിക്കുന്നതിനായി ക്വിക്ക് റീക്യാപ്പ് ഓപ്ഷന്‍ തെരഞ്ഞെടുക്കാം. പുതിയ ഫീച്ചര്‍ എന്നുമുതല്‍ നിലവില്‍വരുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടില്ല.

Content Highlights: whatsapp could soon add an ai feature to summarise your unread chats

dot image
To advertise here,contact us
dot image