നിങ്ങളുടെ ഉയരത്തിന് അനുയോജ്യമായ ഭാരം എത്രയെന്ന് അറിയാമോ?

ഉയരത്തിന് അനുയോജ്യമായ ഭാരം അളക്കുന്നത് എങ്ങനെയെന്ന് അറിയാം

നിങ്ങളുടെ ഉയരത്തിന് അനുയോജ്യമായ ഭാരം എത്രയെന്ന് അറിയാമോ?
dot image

ഉയരത്തിന് അനുയോജ്യമായ ഭാരം കണ്ടെത്താന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. അതിനായി ബോഡിമാസ് ഇന്‍ഡക്‌സ് (BMI) വളരെക്കാലമായി ഒരു സാധാരണ അളവുകോലായി ഉപയോഗിച്ചുവരുന്നുണ്ട്. എന്നാല്‍ സമീപകാല ഗവേഷണങ്ങള്‍ കാണിക്കുന്നത് ഈ രീതി നമ്മുടെ ആരോഗ്യത്തെക്കുറിച്ച് പൂര്‍ണമായി മനസിലാക്കിത്തരുന്നില്ല എന്നാണ്.

ബിഎംഎയുടെ പരിമിതികള്‍ മനസിലാക്കുന്നത് എങ്ങനെ

കിലോഗ്രാമിലുള്ള ഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ വര്‍ഗ്ഗംകൊണ്ട് ഹരിച്ചാണ് ബിഎംഎ കണക്കാക്കുന്നത്. ഇത് നമ്മുടെ ഭാരത്തെക്കുറിച്ച് ഒരു കണക്ക് നല്‍കുന്നുണ്ട്. എങ്കിലും ശരീരത്തിലെ പേശികളുടെയും കൊഴുപ്പിന്റെ അളവിനെയും ഇവ വേര്‍തിരിക്കുന്നില്ല. ഇതുകൊണ്ടുതന്നെ ശരീരത്തില്‍ കൊഴുപ്പ് കുറവുള്ളവരും അമിതഭാരമുള്ളവരായി കണക്കാക്കപ്പെടുന്നു. അതുപോലെ നോര്‍മലായ ബോഡിമാസ് ഇന്‍ഡക്‌സ് (BMA )ഉള്ള ഒരാളുടെ വയറിലെ കൊഴുപ്പ് അധികമാകാം. ഇത് ആരോഗ്യ അപകട സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ബിഎംഐയെ മാത്രം ആശ്രയിക്കുന്നത് ഹൃദയ സംബന്ധമായ അപകടസാധ്യതകള്‍, പ്രമേഹം, മറ്റ് ഉപാപചയ അവസ്ഥകള്‍ എന്നിവയെക്കുറിച്ചുളള വിവരങ്ങള്‍ നല്‍കുന്നത് കുറവാണ്.

ഭാരം കണക്കാക്കാന്‍ ഇവയും നോക്കണം

അരക്കെട്ടിന്റെ ചുറ്റളവ്

ഹൃദ്രോഗം, പ്രമേഹം എന്നിവയുമായി അടുത്ത ബന്ധമുള്ള വയറിലെ കൊഴുപ്പ് തിരിച്ചറിയാന്‍ ഈ അളവ് സഹായിക്കുന്നു.

അരക്കെട്ടിന്റെയും ഇടുപ്പിന്റെയും അനുപാതം

അരക്കെട്ടിന്റെയും ഇടുപ്പിന്റെയും അളവുകള്‍ താരതമ്യം ചെയ്യുന്നത് കൊഴുപ്പ് എങ്ങനെയാണ് വിതരണം ചെയ്യപ്പെടുന്നതെന്ന് സൂചിപ്പിക്കുന്നു. കൊഴുപ്പിന്റെ ഉയര്‍ന്ന അനുപാതം കൂടുതല്‍ ആരോഗ്യ അപകടസാധ്യതകളെയാണ് കാണിക്കുന്നത്.

ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനം

സ്‌കിന്‍ഫോള്‍ഡ് കാലിപ്പറുകള്‍, DEXA സ്‌കാനുകള്‍, അല്ലെങ്കില്‍ ബയോഇലക്ട്രിക്കല്‍ ഇംപെഡന്‍സ് പോലുള്ള ഉപകരണങ്ങള്‍ ശരീരഘടനയെക്കുറിച്ച് കൂടുതല്‍ കൃത്യമായ അറിവ് നല്‍കാന്‍ സഹായിക്കും.

ബോഡി ഷേപ്പ് ഇന്‍ഡക്‌സ് (ABSI)

പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാധ്യതകള്‍ നന്നായി മനസിലാക്കുന്നതിന് അരക്കെട്ടിന്റെ ചുറ്റളവും BMIയും സംയോജിപ്പിക്കുന്ന ഒരു പുതിയ രീതിയാണ് ബോഡി ഷേപ്പ് ഇന്‍ഡക്‌സ്.

ഈ അളവുകളൊക്കെ സംയോജിപ്പിക്കുന്നതിലൂടെ വ്യക്തികള്‍ക്ക് ഭാരത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കും.

ഉയരവും ഭാരവും

5 അടി 2 (157 സെ.മീ)-(47-61 കിലോഗ്രാം)

5 അടി 6 ഇഞ്ച് (167 സെ.മീ)- 53-68 കി.ഗ്രാം

5 അടി 10 ഇഞ്ച് (178 സെ.മീ) - 60.70 കി.ഗ്രാം

ഭാരത്തെ ബാധിക്കുന്ന ജീവിതശൈലി ഘടകങ്ങള്‍

ഭക്ഷണക്രമം, വ്യായാമം, ഉറക്കം, സമ്മര്‍ദ്ദം എന്നിവയെല്ലാം ശരീരഘടനയെയും നിങ്ങളുടെ ഭാരം നിങ്ങളുടെ ഉയരത്തിനനുസരിച്ച് എങ്ങനെ പൊരുത്തപ്പെടുന്നു എന്നതിനെയും സ്വാധീനിക്കുന്നു. ആവശ്യത്തിന് പ്രോട്ടീന്‍, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ സമീകൃതാഹാരം പേശികളുടെയും കൊഴുപ്പിന്റെയും സന്തുലിതാവസ്ഥയെ സഹായിക്കുന്നു. അതുപോലെ പതിവ് എക്‌സര്‍സൈസുകള്‍ ഉപാപചയ ആരോഗ്യം നിലനിര്‍ത്തുകയും ആരോഗ്യകരമായ ശരീരഘടന നല്‍കുകയും ചെയ്യുന്നു. ഉറക്കവും , സമ്മര്‍ദ്ദ നിയന്ത്രണവും മൊത്തത്തിലുളള ആരോഗ്യത്തെ സഹായിക്കുന്നു.

Content Highlights :Know how to measure the appropriate weight for height

dot image
To advertise here,contact us
dot image