'എന്തുപറ്റി ധനുഷ് സാർ ആകെ അവശനാണല്ലോ', ആരാധകരെ ആശങ്കയിലാക്കി നടന്റെ വീഡിയോ; കാരണം സിനിമയുടെ പരാജയമോ?

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ധനുഷിന് എന്തുപറ്റി എന്ന് ആരാഞ്ഞ് സോഷ്യൽ മീഡിയ പോസ്റ്റുമായി എത്തുന്നത്

'എന്തുപറ്റി ധനുഷ് സാർ ആകെ അവശനാണല്ലോ', ആരാധകരെ ആശങ്കയിലാക്കി നടന്റെ വീഡിയോ; കാരണം സിനിമയുടെ പരാജയമോ?
dot image

ധനുഷ്, നിത്യ മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും. ഭേദപ്പെട്ട അഭിപ്രായങ്ങൾ ആണ് സിനിമ തിയേറ്ററിൽ നിന്നും സ്വന്തമാക്കിയതെങ്കിലും വലിയ വിജയത്തിലേക്ക് കുതിക്കാൻ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയിലേക്ക് എത്തുകയാണ്. എന്നാൽ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചുകൊണ്ട് ധനുഷ് പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത്.

തന്റെ ചിത്രമായ ഇഡ്‌ലി കടൈ ഇപ്പോൾ ഒടിടിയിൽ ലഭ്യമാണെന്നും എല്ലാവരും സിനിമ കാണണമെന്നുമാണ് ധനുഷ് വീഡിയോയിലൂടെ പറയുന്നത്. എന്നാൽ വളരെ അവശനായിട്ടാണ് ധനുഷിനെ വീഡിയോയിൽ കാണാനാകുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ധനുഷിന് എന്തുപറ്റി എന്ന് ആരാഞ്ഞ് സോഷ്യൽ മീഡിയ പോസ്റ്റുമായി എത്തുന്നത്. 'സിനിമ പ്രതീക്ഷിക്കാത്ത ഉയരത്തിലേക്ക് പോകാത്തത് നടനെ ബാധിച്ചിട്ടുണ്ട്', 'എന്തുപറ്റി ധനുഷ് സാർ മുഖം വല്ലാതെ ഇരിക്കുന്നല്ലോ', എന്നു തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. അതേസമയം, സിനിമയ്ക്ക് ഒടിടിയിൽ നിന്ന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. 45 കോടിയ്ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റു പോയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ധനുഷിന്റെ പ്രകടനത്തിനും സിനിമയുടെ മ്യൂസിക്കിനും വലിയ കയ്യടികളാണ് ലഭിക്കുന്നത്.

തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ഒക്കെ ചേർന്നതാണ് ഈ സിനിമയുടെ പ്രമേയം. ധനുഷിനെയും നിത്യാ മേനനെയും കൂടാതെ സത്യ രാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ, രാജ് കിരൺ, ഗീത കൈലാസം തുടങ്ങിയ വമ്പൻ താരനിര തന്നെ ഇഡ്ലി കടൈയിൽ ഒന്നിക്കുന്നു. സെന്റിമെൻറ്സും പ്രണയവും ആക്ഷനും ഒക്കെ ചേർന്ന എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇഡ്ലി കടൈ ധനുഷ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഡോൺ പിക്‌ച്ചേഴ്‌സിന്റെയും വണ്ടർബാർ ഫിലിമ്സിന്റേയും ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ഇഡലി കടൈ നിർമിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. കിരൺ കൗശിക് ക്യാമറയും, ജി കെ പ്രസന്ന എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

Content Highlights: Dhanush looks in new video makes fans worry

dot image
To advertise here,contact us
dot image