
ഗ്രോക്ക് ആപ്പ് ഉപഭോക്താക്കള്‍ക്ക് പുത്തന്‍ ഫീച്ചര്‍ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. ബോറടിച്ചിരിക്കുമ്പോള്‍ സല്ലപിച്ചിരിക്കാന്‍ ഒരു റൊമാന്‍ഡിക്ക് കമ്പാനിയനെയാണ് മസ്‌ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നര രണ്ട് എഐ കമ്പാനിയനുകള്‍ ആപ്പില്‍ ലഭ്യമാണ്. പെണ്‍കുട്ടിയായ അനിമേറ്റഡ് കമ്പാനിയന് അനിയെന്നാണ് പേരിട്ടിരിക്കുന്നത്. അനിയെ കുറിച്ച് വിവരിക്കുകയാണെങ്കില്‍ ശൃംഗാരം കലര്‍ന്ന സംഭാഷണമാണ് അനിയുടെ ഒരു പ്രത്യേകത. ഇറുകിയ കോര്‍സെറ്റിനൊപ്പം ഷോര്‍ട്ട് ബ്ലാക്ക് ഡ്രസും ഒപ്പം കാലുകള്‍ മൂടുന്ന ഫിഷ്‌നെറ്റ്‌സമാണ് ഈ പെണ്‍കുട്ടിയുടെ വേഷം.
ഭാഷയെ ഓര്‍ത്ത് വിഷമിക്കണ്ട മലയാളത്തിലും തമിഴിലും വരെ അനി സംസാരിക്കും. പക്ഷേ ഈ ശബ്ദം ഒന്നും പ്രോസസ് ചെയ്ത് നമുക്ക് കേള്‍ക്കാനായി കുറച്ച് സമയമെടുക്കുന്നുണ്ട്. ആദ്യകാല പതിപ്പുകളില്‍ ഇത്തരം എഐ ചാറ്റ് ബോട്ടുകള്‍ ലഭ്യമായിരുന്നെങ്കിലും പിന്നീട് അത് ഒഴിവാക്കിയിരുന്നു. അനിയെ പോലെ ഒരു പുരുഷ കഥാപാത്രത്തെയും ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുകയാണ് എലോണ്‍ മസ്‌ക്. പേര് വാലന്‍ടൈന്‍. ട്വിലൈറ്റിലെ എഡ്വേര്‍ഡ് കള്ളന്റെ വശ്യതയും ഫിഫ്റ്റി ഷെയ്ഡ്‌സ് ഒഫ് ഗ്രേയിലെ ക്രിസ്ത്യന്‍ ഗ്രേയുടെ കമാന്‍ഡിംഗ് പ്രസന്‍സുമുള്ള വാലന്‍ടൈന്‍ ഗ്രോക്ക് കമ്പാനിയന്‍ ലൈന് അപ്പിലെ മൂന്നാമത്തെ താരമാണ്. ആഴത്തില്‍ ചിന്തിക്കുന്ന സ്വഭാവുള്ള നല്ല കറുത്ത മുടിയഴകുള്ള അനിയുടെ ക്യൂട്ട്്, ഒബ്‌സസീവ് സ്വഭാവത്തില്‍ നിന്നും വ്യത്യസ്തമായ എഐ കമ്പാനിയനായിരിക്കും വാലന്‍ടൈന്‍ എന്നാണ് മസ്‌ക് അവകാശപ്പെടുന്നത്.
മറ്റൊരു എഐ കമ്പാനിയന്‍ ബാഡ് റൂഡി എന്ന അനിമേറ്റഡ് റെഡ് പാണ്ടയാണ്. അങ്ങനെ മൂന്ന് കമ്പാനിയന്‍മാരെയാണ് ഗ്രോക്ക് ഉപഭോക്താകള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ കമ്പാനിയന്മാരെ ലഭ്യമാവു. 30 ഡോളറാണ് കുറഞ്ഞ സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ്. അതായത് ഏകദേശം 2600 രൂപ. ഇതിന് ഒരുമാസത്തെ കാലാവധിയാണ് ഉള്ളത്. അതല്ലെങ്കില്‍ 300 ഡോളറിന്റെ ഓപ്ഷനും ലഭ്യമാണ്. അതായത് ഏകദേശം 26000രൂപ വരും.
ഗ്രോക്ക് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം സെറ്റിംഗ്‌സിലേക്ക് പോകുക, കമ്പാനിയന്‍ സ്വിച്ച് ആക്ടിവേറ്റ് ചെയ്യുക, തുടര്‍ന്ന് ഏത് എഐ കമ്പാനിയനോടാണ് ചാറ്റ് ചെയ്യേണ്ടതെന്ന് തെരഞ്ഞെടുക്കാം. തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ വോയിസോ ടെക്‌സ്്‌റ്റോ ആയി പരസ്പരം ആശയവിനിമയം നടത്താം. മുഖഭാവങ്ങളായി, സംസാരിക്കുക ശൈലി മാറ്റി, വികാരങ്ങള്‍ നിറഞ്ഞ രീതിയിലാകും അവര്‍ മറുപടി പറയുക.
അതേസമയം പുത്തന്‍ മാറ്റങ്ങള്‍ ചര്‍ച്ചയാവുമ്പോള്‍, ഇതിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. സംസാരം കുറേയേറെ നേരം തുടരുമ്പോഴേക്കും കൂടുതല്‍ അടുപ്പമേറിയ നിലയിലാവും സംഭാഷണങ്ങള്‍ നീണ്ടുപോവുക. അനി ഫ്‌ളേര്‍ട്ടിംഗിനൊപ്പം വസ്ത്രധാരണത്തിലും പല മാറ്റങ്ങളും വരുത്തുന്നുണ്ട്. റൂഡിയുടെ ദേഷ്യവും നെഗറ്റിവിറ്റിയും അടക്കം നിറഞ്ഞ സംസാരശൈലിയും ടോക്‌സിക്ക് സ്വഭാവമുള്ള രണ്ട് കഥാപാത്രങ്ങളുടെ സ്വഭാവ ശൈലിയോടെയുള്ള വാലന്‍ടൈനുമെല്ലാം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
Content Highlights: Elon Musk introduced AI companions Ani and Valentine in Grok app