
പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് റിയല്‍മി. പി3 ലൈറ്റ് ഫൈവ് ജി ഫോണാണ് കമ്പനി വിപണിയില്‍ ഇറക്കിയത്. പുതിയ ഫോണ്‍ രണ്ട് വേരിയന്റുകളിലാണ് വരുന്നത്. 4 ജിബി+128 ജിബി, 6 ജിബി+128 ജിബി. യഥാക്രമം 10,499 രൂപയും 11,499 രൂപയുമാണ് വില. പര്‍പ്പിള്‍ ബ്ലോസം, മിഡ്‌നൈറ്റ് ലില്ലി, ലില്ലി വൈറ്റ് എന്നീ നിറങ്ങളില്‍ നിങ്ങള്‍ക്ക് ഫോണ്‍ വിപണിയില്‍ ലഭിക്കും. അംഗീകൃത റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്ന് ഓഫ്‌ലൈനായും സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാം.
720x1604 പിക്സല്‍ റെസല്യൂഷനുള്ള 6.67 ഇഞ്ച് HD+ ഡിസ്പ്ലേയാണ് റിയല്‍മി പി3 ലൈറ്റ് ഫൈവ് ജിയില്‍ വരുന്നത്. ഡിസ്പ്ലേ 120Hz വരെ റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്നു. ഒക്ടാ-കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 ചിപ്‌സെറ്റാണ് ഈ സ്മാര്‍ട്ട്‌ഫോണിന് കരുത്ത് പകരുന്നത്. 2ടിബി വരെ വികസിപ്പിക്കാന്‍ കഴിയുന്ന 128ജിബി ഇന്റേണല്‍ സ്റ്റോറേജും സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ട്. ഫോണ്‍ ഹൈബ്രിഡ് ഡ്യുവല്‍ സിം പിന്തുണയോടെയാണ് വരുന്നത്. റിയല്‍മി യുഐ 6.0 അടിസ്ഥാനമാക്കി ആന്‍ഡ്രോയിഡ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
മീഡിയടെക് ചിപ്‌സെറ്റും എച്ച്ഡി+ ഡിസ്‌പ്ലേയും ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. ഈ സ്മാര്‍ട്ട്‌ഫോണിന് 6000 എംഎഎച്ച് ബാറ്ററിയും ഉണ്ട്. റിയല്‍മി യുഐ 6.0 അടിസ്ഥാനമാക്കി ആന്‍ഡ്രോയിഡ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഫോണില്‍ f/1.8 അപ്പേര്‍ച്ചറും സെക്കന്‍ഡറി കാമറയും ഉള്ള 32എംപി പ്രധാന കാമറയുണ്ട്. f/2.0 അപ്പേര്‍ച്ചറുള്ള 8എംപി സെല്‍ഫി ഷൂട്ടര്‍ മുന്‍വശത്തുമുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും അള്‍ട്രാ ലീനിയര്‍ ബോട്ടം-പോര്‍ട്ടഡ് സ്പീക്കറും ഈ സ്മാര്‍ട്ട്‌ഫോണില്‍ സജ്ജീകരിച്ചിട്ടുണ്ട്. 6000 mAh ബാറ്ററിയും 45W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയും ഇതിലുണ്ട്.
Content Highlights: realme p3 lite 5g phone launched