ഐഫോൺ വാങ്ങാൻ ഇതാണ് ബെസ്റ്റ് ടൈം…; ആമസോൺ പ്രൈം ഡേയിലും ഫ്ളിപ് കാര്‍ട്ട് സെയിലിലും വന്‍ ഓഫറുകള്‍

ആമസോണിന്റെ പ്രൈം ഡേ സെയിൽ 2025ലും ഫ്ളിപ് കാര്‍ട്ട് സെയിലിലും കിടിലൻ ഓഫറുകളാണ് ഐഫോണുകൾക്ക് നൽകിയിരിക്കുന്നത്

dot image

ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഫോൺ വാങ്ങാൻ പറ്റിയ ബെസ്റ്റ് ടൈമാണ് ഇപ്പോൾ. ആമസോണിന്റെ പ്രൈം ഡേ സെയിൽ 2025ലും ഫ്ളിപ് കാര്‍ട്ട് സെയിലിലും കിടിലൻ ഓഫറുകളാണ് ഐഫോണുകൾക്ക് നൽകിയിരിക്കുന്നത്.

ഐഫോണിന്റെ ലേറ്റസ്റ്റ് വേർഷനുകളായ ഐഫോൺ 16e,ഐഫോൺ 16, ഐഫോൺ 16 പ്രോ, ഐഫോൺ 15 തുടങ്ങിയവയൊക്കെ ഇപ്പോൾ വിലകുറവിൽ വാങ്ങാൻ സാധിക്കും. ഓഫറുകൾക്ക് പുറമെ വിവിധ ബാങ്കുകളുടെ ഓഫറുകൾ കൂടിയാവുമ്പോൾ വീണ്ടും ഫോണുകൾക്ക് വില കുറയും. ആമസോണില്‍ ഐഫോൺ 16e 49,999 രൂപയ്ക്ക് ലഭിക്കും 128 ജിബി സ്റ്റോറേജുള്ള ബേസ്‌മോഡൽ ആയിരിക്കും ഇത്. 256 ജിബി സ്റ്റോറേജ് വേരിയന്റ് 60999 രൂപയ്ക്ക് ലഭിക്കും.

ഐഫോൺ 15 59,499 രൂപയ്ക്കും ലഭിക്കും. ഇതിന് പുറമെ എസ്ബിഐ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആയിരം രൂപ കൂടി ഫോൺ വിലയിൽ നിന്ന് കുറയ്ക്കാൻ സാധിക്കും. ഈ ഓഫറുകൾ കൂടി വെച്ച് ഐഫോൺ 16e (128 ജിബി) 48,999 രൂപ, ഐഫോൺ 16e (256 ജിബി) 59,999 രൂപ, ഐഫോൺ 15 (128 ജിബി) 58,499 രൂപ, ഐഫോൺ 15 പ്ലസ് (128 ജിബി) 71,490 രൂപ, ഐഫോൺ 16 പ്രോ മാക്‌സ് (256 ജിബി) 1,33,900 രൂപ, ഐഫോൺ 14 (256 ജിബി) 63,900 രൂപ എന്നിവയ്ക്കും സ്വന്തമാക്കാം.

ഫ്‌ളിപ്കാര്‍ട്ടില്‍ ഐഫോണ്‍ 16 പ്രോ മാക്‌സ് 1,09,900 രൂപയ്ക്കാണ് ലഭിക്കുക. 1,29,900 രൂപയാണ് യഥാര്‍ത്ഥത്തില്‍ 16 പ്രോമാക്‌സിന്റെ വില. ഐഫോണ്‍ 16 പ്രോ 1,54,900 രൂപയ്ക്കും ലഭിക്കും. ഇതിന് പുറമെ ഫ്‌ളിപ്കാര്‍ട്ടില്‍ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 4,000 രൂപ അധിക കിഴിവും ലഭിക്കും.


ഇതിന് പുറമെ നിങ്ങളുടെ നിലവിലെ ഫോണുകൾ എക്‌സ്‌ചേഞ്ച് ചെയ്യുകയാണെങ്കിൽ ഫോണിന്റെ വില വീണ്ടും കുറയും. ജൂലായ് 12 മുതൽ 14 വരെയാണ് ഈ വർഷത്തെ ആമസോൺ പ്രൈം ഡെ സെയിൽ.

Content Highlights:Huge offers on Amazon Prime Day Sale and Flipkart sale for iPhones

dot image
To advertise here,contact us
dot image