ടിവി സ്‌ക്രീൻ തുടയ്ക്കുന്നത് ഇവ ഉപയോഗിച്ചാണോ ?, എപ്പോൾ പണി കിട്ടിയെന്ന് ചോദിച്ചാൽ മതി

നിങ്ങളുടെ ടിവി സ്‌ക്രീൻ വൃത്തിയാക്കാൻ ഒരിക്കലും ഉപയോഗിക്കരുതാത്ത വസ്തുക്കൾ ഏതൊക്കെയാണെന്ന് നോക്കാം

dot image

ടെലിവിഷൻ ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ്. ടെലിവിഷൻ ഇല്ലാത്ത വീടുകൾ ഇന്ന് അപൂർവമാണ്. വ്യക്തതയുള്ള ദൃശ്യങ്ങൾ ആസ്വദിക്കുന്നതിന് ടിവി സ്‌ക്രീൻ വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാൽ പലപ്പോഴും ക്ലീനിംഗിന് ആയി ഉപയോഗിക്കുന്ന മാർഗങ്ങൾ ടിവിയുടെ ആയുസിനെ തന്നെ ബാധിച്ചേക്കും. പ്രശ്‌നമില്ലെന്ന് നമ്മൾ കരുതുന്ന പല മാർഗങ്ങളും ടിവിയ്ക്കും ടിവി സ്‌ക്രീനും കേടുപാടുകൾ വരുത്താനുള്ള സാധ്യതകൾ കൂടുതുലാണ്ട്.ടിവി സ്‌ക്രീൻ തുടയ്ക്കുന്നത് ഇവ ഉപയോഗിച്ചാണോ ?, എപ്പോൾ പണി കിട്ടിയെന്ന് ചോദിച്ചാൽ മതി

LED, OLED, QLED മോഡൽ ടിവികളുടെ സ്‌ക്രീനുകൾ എളുപ്പത്തിൽ സ്‌ക്രാച്ച് ആവാനും നശിക്കാനും സാധ്യതകൾ ഉണ്ട്. നിങ്ങളുടെ ടിവി സ്‌ക്രീൻ വൃത്തിയാക്കാൻ ഒരിക്കലും ഉപയോഗിക്കരുതാത്ത വസ്തുക്കൾ ഏതൊക്കെയാണെന്ന് നോക്കാം.

Also Read:

  • ന്യൂസ് പേപ്പർ, ടിഷ്യു

പലപ്പോഴും ടിവി സ്‌ക്രീനുകൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളാണ് ടിഷ്യുവും ന്യൂസ് പേപ്പറുകളും. എന്നാൽ ഇവ ഉപയോദിക്കുന്നത് ടിവി സ്‌ക്രീനിന്റെ പ്രതലത്തിലോ ആന്റി-ഗ്ലെയർ കോട്ടിംഗിലോ സൂക്ഷ്മ പോറലുകൾ ഉണ്ടാക്കാൻ കാരണമാവും. ഇത് കാലക്രമേണ ഡിസ്പ്ലേ മങ്ങിയതോ കേടായതോ ആകാൻ ഇടയാക്കും, ഇവ കൂടാതെ സ്‌ക്രീനിൽ ടിഷ്യുവിന്റെ ലിന്റുകൾ അവേശിഷിക്കാനും ഇത് കാരണമാവും. ഇത് ടിവി സ്‌ക്രീനിനെ കൂടുതൽ വൃത്തികേടാക്കും.

  • ഗ്ലാസ് ക്ലീനറുകൾ

ഗ്ലാസ് ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ക്ലീനറുകൾ ചിലർ ടിവി സ്‌ക്രീൻ തുടയ്ക്കാൻ എടുക്കാറുണ്ട്. എന്നാൽ അമോണിയ, ആൽക്കഹോൾ പോലുള്ള കഠിനമായ രാസവസ്തുക്കൾ അടങ്ങിയ ഇത്തരം ക്ലീനറുകൾ ഡിസ്‌പ്ലെയുടെ നിറം മാറ്റുന്നതിനടക്കം കാരണമാവും. ആൽക്കഹോൾ അടങ്ങിയ ക്ലീനറുകൾ ഉരസുന്നത് നിങ്ങളുടെ ടിവി സ്‌ക്രീനിലെ ആന്റി-റിഫ്‌ലക്ടീവ് അല്ലെങ്കിൽ ആന്റി-ഗ്ലെയർ കോട്ടിംഗുകളെ നശിപ്പിക്കും. നേർപ്പിച്ച ആൽക്കഹോൾ പോലും കാലക്രമേണ സ്‌ക്രീനുകൾ കേടുവരുത്തും പ്രത്യേകിച്ച് OLED, QLED സ്‌ക്രീനുകൾ എളുപ്പത്തിൽ നശിക്കും.

  • പരുക്കൻ തുണികൾ അല്ലെങ്കിൽ സ്‌പോഞ്ചുകൾ

അടുക്കളയിലെ തുണിക്കഷണങ്ങൾ, പാത്രം തുടയ്ക്കുന്ന തുണികൾ, സ്‌പോഞ്ചുകൾ എന്നിവ പലപ്പോഴും ടിവി സ്‌ക്രീനുകൾ തുടയ്ക്കാൻ എടുക്കാറുണ്ട്. എന്നാൽ പരുക്കനായ ഇത്തരം വസ്തുക്കൾ മൃദുവായി തോന്നിയാലും, അവയിൽ അവശിഷ്ടങ്ങൾ അടങ്ങിയിരിക്കാം ഇവ സക്രീനുകളിൽ വരകൾ വീഴ്ത്തിയേക്കാം.

  • സ്‌പ്രേ ബോട്ടിലുകൾ

ടിവി സ്‌ക്രീനിലേക്ക് നേരിട്ട് വെള്ളം പോലും സ്പ്രേ ചെയ്യുന്നത് സ്‌ക്രീനിനെ നശിപ്പിക്കും. സ്‌ക്രീനിൽ സ്‌പേ ചെയ്യുന്ന ദ്രാവകം സ്‌ക്രീനിന്റെ അരികുകളിലേക്ക് ഒലിച്ചിറങ്ങുകയും ഡിസ്പ്ലേയ്ക്കോ ഇലക്ട്രോണിക്സിനോ ആന്തരിക നാശമുണ്ടാക്കാനുള്ള സാധ്യതയും കൂടുതലാണ്.

  • ബേബി വൈപ്പുകൾ അല്ലെങ്കിൽ മേക്കപ്പ് റിമൂവർ വൈപ്പുകൾ

ബേബി വൈപ്സുകളോ മേക്കപ്പ് റിമൂവർ വൈപ്സുകളോ മൃദുവായി തോന്നുമെങ്കിലും, അവയിൽസ്‌ക്രീനിന്റെ കോട്ടിംഗിൽ കേടുവരുത്താനോ സാധ്യതയുള്ള രാസവസ്തുക്കൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

  • ക്ലീനിംഗ് പൗഡറുകൾ അല്ലെങ്കിൽ ഡിറ്റർജന്റുകൾ

ബേക്കിംഗ് സോഡ അല്ലെങ്കിൽ ഡിറ്റർജന്റുകൾ പോലുള്ള ക്ലീനിംഗ് പൗഡറുകൾ ടിവി സ്‌ക്രീനുകൾ ക്ലീൻ ചെയ്യാൻ ഉപയോഗിക്കരുത്. ഇവയ്ക്ക് ടിവി സ്‌ക്രീനുകളുടെ സ്‌ക്രാച്ചിന് കാരണമാവും. ഇതിലൂടെ ടിവി ഡിസ്പ്ലേ പൂർണമായി നശിക്കാനും കാരണമാവും.

ഈ വസ്തുക്കള്‍ക്ക് പകരം ടിവി തുടയ്ക്കുന്നതിന് പ്രത്യേക ലിക്വിഡും മെെക്രോ ഫെെബര്‍ ക്ലോത്തും ലഭിക്കും ഇവ ഉപയോഗിച്ച് മാത്രമേ ടിവി സ്ക്രീന്‍ തുടയ്ക്കാന്‍ പാടുള്ളു,

Content highlights: How to clean TV screen these Things you should not use to clean TV

dot image
To advertise here,contact us
dot image