ആപ്പുകളില്ല, നോട്ടിഫിക്കേഷനുകളില്ല..ഫോണ്‍ അഡിക്ഷന്‍ കുറയ്ക്കാന്‍ ഉപയോഗിക്കാം ഈ 'വ്യാജഫോണ്‍'

ഫോൺ ആസക്തിക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് മെത്താഫോൺ എന്ന അമേരിക്കൻ സ്റ്റാർട്ട് അപ്പ് കമ്പനി.

dot image

സ്മാർട്ട് ഫോണുകൾ ദൈനംദിന ജീവിതത്തിന്റെ പ്രധാന ഭാഗമായി മാറിയിരിക്കുകയാണ്. ഫോണില്ലാതെ ഒരു കാര്യവും നടക്കില്ലെന്ന നിലയിലായിരിക്കുകയാണ് കാര്യങ്ങൾ. പല ആളുകളും ഫോൺ താഴെ വയ്ക്കാൻ കഴിയാത്ത രീതിയിൽ അതിന് അടിമപ്പെട്ട് പോയിട്ടുണ്ട് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ ഈ ഫോൺ ആസക്തിക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് മെത്താഫോൺ എന്ന അമേരിക്കൻ സ്റ്റാർട്ട് അപ്പ് കമ്പനി.

ഒരു യഥാർത്ഥ സ്മാർട്ട് ഫോണിന്റെ ആകൃതിയിലും കനത്തിലും നിർമ്മിച്ചിരിക്കുന്ന വ്യാജ ഫോണുകളാണ് മെത്താഫോൺ പുറത്തിറക്കിയിരിക്കുന്നത്. 20 ഡോളർ വിലയുള്ള ഈ ഉപകരണം ഒരു യഥാർത്ഥ സ്മാർട്ട്‌ഫോണായി തോന്നുമെങ്കിലും ഇതിന് സ്‌ക്രീനോ, ഡിജിറ്റൽ ടൂൾസോ ഇല്ല. ഫോൺ ഉപയോഗിക്കണമെന്ന് തോന്നുമ്പോൾ സ്ക്രീന്‍ വരുന്ന ഭാഗത്തായി തൊടുകയാണെങ്കില്‍ സ്‌ക്രോൾ നോക്കുന്നത് പോലൊരു പ്രതീതി ജനിപ്പിക്കാന്‍ ഇതിന് സാധിക്കും.

മെത്താഫോണിൽ സ്‌ക്രോൾ ചെയ്യുന്ന വീഡിയോ ഒരു പെണ്‍കുട്ടി ടിക് ടോകിൽ പങ്കുവച്ചിരുന്നു. ഇത് ശ്രദ്ധേയമായതോടെയാണ് ഈ സ്റ്റാർട്ട് അപ്പ് കമ്പനിയെക്കുറിച്ച് ആളുകൾ അറിയുന്നത്. മെത്താഫോണ്‍ ഒരു സാധാരണ ഫോണിൽ തൊടുന്നതും, ഫോൺ പിടിക്കുന്നതും പോലുള്ള അനുഭവങ്ങൾ നൽകുന്നതിനാൽ സ്‌ക്രീൻ ടൈം കുറയ്ക്കാൻ സഹായിക്കുന്നു.

ആളുകൾക്ക് വെറുതെ ഒന്ന് ഫോണെടുത്ത് നോക്കാൻ തോന്നിയാൽ, അവർക്ക് മെത്താഫോണിലെ സ്റ്റിമുലേറ്റഡ് സ്‌ക്രോളിങ് ചെയ്യാവുന്നതാണ്. ഇത് ഫോൺ ഉപയോഗം എത്രമാത്രമുണ്ടെന്ന് ആളുകളെ മനസിലാക്കുന്നതിനും, ഉപയോഗം കുറയ്ക്കുന്നതിനും സഹായിക്കുമെന്ന്പറയുന്നു.

എങ്ങനെ പ്രവർത്തിക്കുന്നു

ഒരു യഥാർത്ഥ സ്മാർട്ട്‌ഫോൺ കയ്യിൽ വച്ചിരിക്കുന്നത് പോലെ തോന്നിക്കാൻ മെത്താഫോണുകൾക്ക് കഴിയും. ഇത് ആളുകൾക്ക് ഫോൺ ഉപയോഗിക്കുന്നതിനുള്ള തോന്നൽ കുറയ്ക്കാൻ കാരണമാകുന്നു. മെത്താഫോൺ ഉപയോഗിക്കുന്നതിലൂടെ, ഉത്കണ്ഠ കുറയ്ക്കാൻ സാധിക്കുന്നു.

Content Highlights: No Apps, No Notifications: US Startup's 'Fake' Phones Spark Buzz Online

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us