മലയാളി നാവികന്റെ മരണം; വെള്ളരിക്കുണ്ടില്‍ കണ്ണീര്‍ കാഴ്ച, മരണം പാഞ്ഞെത്തിത് വിവാഹാഘോഷം നടക്കേണ്ട വീട്ടില്‍

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ആഖില്‍ ഉള്‍പ്പടെ 11 പോരാണ് യുക്രെയിന്‍ തീരത്ത് റഷ്യ നടത്തിയ ആക്രമണത്തില്‍ ഇന്നലെ കൊല്ലപ്പെട്ടത്

മലയാളി നാവികന്റെ മരണം; വെള്ളരിക്കുണ്ടില്‍ കണ്ണീര്‍ കാഴ്ച, മരണം പാഞ്ഞെത്തിത് വിവാഹാഘോഷം നടക്കേണ്ട വീട്ടില്‍
dot image

കാസര്‍കോട്: യുക്രയിനില്‍ ചരക്ക് കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖിന്‍ ജോയന്‍ അവസാനം നാട്ടില്‍ എത്തിയത് വിവാഹ നിശ്ചയത്തിനായി ആയിരുന്നെന്ന് കുടുംബം. വിവാഹ ആഘോഷങ്ങളിലേക്ക് കടക്കേണ്ട കുടുംബത്തിന്റെ ഹൃദയം തകര്‍ത്തായിരുന്നു ഇന്നലെ അഖിലിന്റെ മരണ വാര്‍ത്ത എത്തിയത്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ആഖില്‍ ഉള്‍പ്പടെ 11 പോരാണ് യുക്രയിന്‍ തീരത്ത് റഷ്യ നടത്തിയ ആക്രമണത്തില്‍ ഇന്നലെ കൊല്ലപ്പെട്ടത്. ഒഡേസ തീരത്തായിരുന്നു ഗോള്‍ഡന്‍ ലീയോ എന്ന കപ്പല്‍ ആക്രമിക്കപ്പെട്ടത്.

അഖിലിന്റെ മരണ വാര്‍ത്ത ഔദ്യോഗികമായി അറിയിച്ച ശേഷം നിരവധി പേര്‍ വെള്ളരിക്കുണ്ടിലെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ 9 മണിയോടെയാണ് കപ്പല്‍ കമ്പനി ഹൃദയ ഭേദകമായ വാര്‍ത്ത അഖിലിന്റെ പിതാവിനെ അറിയിക്കുന്നത്. അഖിലിന്റെ ഷിപ്പിന് നേരെ റഷ്യയുടെ മിസൈല്‍ ആക്രമണമുണ്ടായെന്നും അഖിലിനെ കാണാനില്ലെന്നുമായിരുന്നു ആദ്യ വിവരം. പിന്നേട് മുബൈയിലെ കമ്പനിയെ പിതാവ് ബന്ധപ്പെട്ടിരുന്നെങ്കിലും കമ്പനിക്ക് മറ്റ് വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു അറിയിച്ചത്. ഉച്ചയോടെ വീണ്ടും ബന്ധപ്പെട്ടപ്പോഴാണ് പ്രതീക്ഷകള്‍ അവസാനിപ്പിച്ച് മരണപ്പെട്ടവരില്‍ ഒരാള്‍ അഖില്‍ ആണെന്ന വാര്‍ത്ത കുടുംബം അറിയുന്നത്.

എന്നാല്‍ അഖിലിന്റെ മൃതദേഹം എപ്പോള്‍ എത്തിക്കും എന്നതിനെ സംബന്ധിച്ച് ഇതുവരെ കുടുംബത്തിന് ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ലെന്നാണ് പിതാവ് പറയുന്നത്. എംപി തലത്തില്‍ ഇതിന് വേണ്ട നടപടികള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. അടുത്ത വര്‍ഷം ഏപ്രിലിലായിരുന്നു അഖിലിന്റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഒരുമാസം മുമ്പായിരുന്നു വിവാഹ നിശ്ചയം.

ആക്രമണത്തില്‍ പരിക്കേറ്റ എട്ടുപേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ന്‍ നാവിക സേന ഇന്നലെ അറിയിച്ചിരുന്നു. മരിച്ചവരില്‍ നാലുപേര്‍ ഇന്ത്യക്കാരാണ്. അഞ്ച് ഇന്ത്യക്കാരടക്കം ആകെ 17 പേരാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മുംബൈ ആസ്ഥാനമായുള്ള ഓഷ്യന്‍ ഗ്രേസ് ഷിപ്പിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോള്‍ഡന്‍ ലിയോ.

Content Highlights: Kerala native and Merchant Navy officer Akhil Joy was among those killed in the attack on the cargo ship Golden Leo off Ukraine's Odesa coast. His family revealed that he had recently returned home for his engagement, turning what was meant to be a time of celebration into profound mourning.

dot image
To advertise here,contact us
dot image