

വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ ചരിത്ര വിജയം നേടിയതിന് പിന്നാലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെയും ഇന്ത്യക്കരെയും വാനോളം പ്രശംസിച്ച് ദക്ഷിണാഫ്രിക്കൻ നടിയും എഴുത്തുകാരിയുമായ തഞ്ച വൂർ. അവർ സ്വന്തം സ്വന്തം രാജ്യം ദക്ഷിണാഫ്രിക്കൻ ടീമിന് നിശിതമായി വിമർശിക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ വലിയ വൈറലാണ്.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ തെൻഡുൽക്കർ, രോഹിത് ശർമ, വി വി എസ് ലക്ഷ്മൺ തുടങ്ങിയവർ വനിതാ ടീമിനെ പ്രോത്സാഹിപ്പിക്കാൻ സ്റ്റേഡിയത്തിൽ എത്തിയപ്പോൾ ദക്ഷിണാഫ്രിക്കയിലെ പ്രമുഖ താരങ്ങളാരും അവിടെ ഉണ്ടായിരുന്നില്ല എന്ന് നടി വിഡിയോയിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യ വിജയിച്ചത് അവിടുത്തെ ആളുകൾ അത് ആഗ്രഹിക്കുന്നതുകൊണ്ടാണെന്നും നടി വിഡിയോയിൽ പറഞ്ഞു. ‘ഇന്ത്യൻ താരങ്ങൾ വളരെ കഠിനാധ്വാനം ചെയ്തു. അവർ നല്ല പ്രകടനം നടത്തി. നമ്മുടെ ആളുകൾ അങ്ങോട്ട് വരികയെ ചെയ്തില്ല. അവർ ടീം തോൽപ്പിക്കുമെന്ന് ആദ്യം തന്നെ ഉറപ്പിച്ചോവെന്നും അവർ ചൂണ്ടികാട്ടി.
ഇന്ത്യ ഈ കായിക വിനോദത്തിൽ ജീവിക്കുകയും ശ്വസിക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ മറ്റാരേക്കാളും നിങ്ങളിത് അർഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlights: