ഹസിൻ ജഹാനുമായുള്ള വിവാഹത്തിൽ പശ്ചാത്താപമുണ്ടോ? മറുപടിയുമായി മുഹമ്മദ് ഷമി

ശിഖർ ധവാൻ, യുസ്‌വേന്ദ്ര ചഹൽ തുടങ്ങിയവരുടെ വിവാഹമോചനത്തെ കുറിച്ചും ഷമി പ്രതികരിച്ചു

ഹസിൻ ജഹാനുമായുള്ള വിവാഹത്തിൽ പശ്ചാത്താപമുണ്ടോ? മറുപടിയുമായി മുഹമ്മദ് ഷമി
dot image

ഇന്ത്യയുടെ സീനിയർ പേസർ മുഹമ്മദ് ഷമിയുടെ വ്യക്തിജീവിതം സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ മുൻ ഭാര്യ ഹസിൻ ജഹാനുമായുള്ള വിവാഹത്തിൽ പശ്ചാത്താപമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് മുഹമ്മദ് ഷമി. ന്യൂസ് 24ന് നൽകിയ അഭിമുഖത്തിലാണ് ഷമിയുടെ പ്രതികരണം.

“ആ ചോദ്യങ്ങളെല്ലാം ഒഴിവാക്കാം. ഞാൻ എന്റെ ഭൂതകാലത്തെയോർത്ത് പശ്ചാത്തപിക്കാറില്ല. കഴിഞ്ഞത് കഴിഞ്ഞു. എന്നെയടക്കം ആരെയും ഞാൻ കുറ്റപ്പെടുത്താനില്ല. എന്റെ ക്രിക്കറ്റ് കരിയറിൽ ശ്രദ്ധ കേന്ദ്രീകരി. വിവാദങ്ങൾ ആവശ്യമില്ല., എന്നായിരുന്നു വ്യക്തിജീവിതത്തെ കുറിച്ച് ഷമി പറഞ്ഞത്.

ഷമിയടക്കം നിരവധി താരങ്ങൾ‌ ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ‌ അനുഭവിക്കുകയും ഈയിടെ വിവാഹമോചനം നടത്തുകയും ചെയ്തിട്ടുണ്ട്. മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ശിഖർ ധവാൻ ആയിഷ മുഖർജിയെ വിവാഹമോചനം ചെയ്തു. അതേസമയം സ്പിന്നർ യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വർമ്മയും ഈ വർഷം വേർപിരിഞ്ഞു. ശിഖർ ധവാൻ, യുസ്‌വേന്ദ്ര ചഹൽ തുടങ്ങിയവരുടെ വിവാഹമോചനത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'അത് അന്വേഷിക്കേണ്ടത് നിങ്ങളുടെ ജോലിയാണ്. എന്തിനാണ് ഞങ്ങളെ തൂക്കിലേറ്റാൻ നിങ്ങൾ ആഗ്രഹിക്കുന്നത്? ഏതൊരു കാര്യത്തിന്റെയും മറുവശവും നോക്കണം. ഞാൻ ഇപ്പോൾ ക്രിക്കറ്റിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, വിവാദങ്ങളിലല്ല.", ഷമി കൂട്ടിച്ചേർത്തു.

2012ല്‍ പ്രണയത്തിലായതിന് പിന്നാലെ 2014 ജൂണിലായിരുന്നു ഹസിന്‍ ജഹാനുമായുള്ള ഷമിയുടെ വിവാഹം. ഹസിന്‍ ജഹാനില്‍ ഷമിക്ക് പിറന്ന മകളാണ് ഐറ. ഐപിഎല്‍ കാലത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഷമിയെക്കാള്‍ 10 വയസിന് മൂത്ത ഹസിന് മുന്‍ വിവാഹത്തില്‍ വേറെയും മക്കളുണ്ട്. വിവാഹം കഴിഞ്ഞ് നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹസിന്‍ വിവാഹമോചനം നേടിയത്. 2018ല്‍ ഷമിക്കെതിരെ ഗാര്‍ഹീക പീഡനമടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ഹസിന്‍ ജഹാന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Content Highlights: Mohammed Shami On Marriage With Hasin Jahan

dot image
To advertise here,contact us
dot image