നിയമ ലംഘകർക്കെതിരായ നടപടി ശക്തമാക്കി കുവൈത്ത്; 3,500 പ്രവാസി​കളെ നാടുകടത്തി

തൊഴിൽ വിസയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ നടത്തിയ നിരവധി ആളുകളെയും അറസ്റ്റ് ചെയ്തു

നിയമ ലംഘകർക്കെതിരായ നടപടി ശക്തമാക്കി കുവൈത്ത്; 3,500 പ്രവാസി​കളെ നാടുകടത്തി
dot image

കുവൈത്തിൽ നിയമ ലംഘകർക്കെതിരായ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. 500ഓളം പ്രവാസികളെ നാടുകടത്തിയതായി മന്ത്രാലയം അറിയിച്ചു. നിരവധി നിയമ ലംഘകരെയും അറസ്റ്റ് ചെയ്തു. നിയമ ലംഘകരെ കണ്ടെത്തുന്നതിനായി പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

കുവൈത്തിൽ താമസ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പരിശോധ ശക്തമാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനടത്തിയ പരിശോധനയിൽ വ്യാപക നിയമ ലംഘനങ്ങളാണ് ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയത്. ഗുരുതരമായ നിയമ ലംഘനം നടത്തിയ 3,500 പ്രവാസികളെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്നു. മതിയായ താമസ രേഖയില്ലാതെ രാജ്യത്ത് തുടർന്ന് വന്നവരാണ് ഇതിൽ ഏറെയും.

തൊഴിൽ വിസയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ നടത്തിയ നിരവധി ആളുകളെയും അറസ്റ്റ് ചെയ്തു. മറ്റ് ക്രിമിനൽ കേസുകളിൽ പ്രതികളായവരും നാടകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു. നിരവധി പ്രവാസികളെ തുടർ നടപടികൾക്കായി നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ‌‌

Also Read:

നിയമപരമായ താമസരേഖകൾ ഇല്ലാതെയും സ്‌പോൺസർഷിപ്പ് നിയമങ്ങൾ ലംഘിച്ചും രാജ്യത്ത് തുടരുന്നവരെ കണ്ടെത്തുന്നതിനായുള്ള പരിശോധന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്. നിയമ ലംഘകർക്ക് അഭയം നൽകുന്നത് ഗുരുതരനമായ കുറ്റമാണെന്ന് ആഭ്യന്തരമന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കനത്ത പിഴക്ക് പുറമെ തടവ് ശിക്ഷ ഉൾപ്പെടെയുളള ശിക്ഷാ നടപടികളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്.

നിയമ ലംഘകരെ കുറിച്ച് വിവരം ലഭിക്കുന്നവർ അക്കാര്യം റിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ അപ്പിലും വെബ്‌സൈറ്റിലും ഇതിനുളള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ടോൾ ഫ്രീ നമ്പർ വഴിയും വിവരങ്ങൾ കൈമാറാനാകും.

Content Highlights: Kuwait has ramped up its efforts to enforce laws by deporting 3,500 expatriates who violated immigration or labor rules. The action is part of Kuwait’s broader push to strengthen enforcement and ensure compliance with the country’s regulations.

dot image
To advertise here,contact us
dot image