
റോഡ്സ്റ്ററിന്റെ പുതുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങി യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്. ഓഗസ്റ്റ് 12 ന് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി സവിശേഷതകളുമായാണ് വാഹനം ഇന്ത്യന്‍ വിപണിയിലെത്തുന്നത്.
ഒട്ടനവധി മാറ്റങ്ങള്‍ കമ്പനി പുറത്തുവിട്ട ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഡിസൈന്റെ കാര്യത്തിലും എന്‍ജിന്റെ കാര്യത്തിലുമൊക്കെ അപ്‌ഡേഷന്‍സ് വരുത്തിയാണ് വാഹനം വിപണിയിലെത്തുന്നത്. ടേണ്‍ ഇന്‍ഡിക്കേറ്ററുകളുടെയും ടെയില്‍ സെക്ഷന്റെയും പുതുക്കിയ രൂപമാണ് ചിത്രങ്ങളില്‍ കാണുന്നത്. മുന്‍ മോഡലിനേക്കാള്‍ ചെറുതാണ് പില്യണ്‍ സീറ്റ്. മോട്ടോര്‍സൈക്കിളില്‍ ഇപ്പോഴും ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിലവിലെ പതിപ്പില്‍ 29 എച്ച്പിയും 29.4 എന്‍എം പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 334 സിസി സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എന്‍ജിന്‍ ആണ് സജ്ജീകരിച്ചിരിക്കുന്നത്. മുന്‍വശത്തെ സസ്പെന്‍ഷനില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. മുന്നില്‍ 320 എംഎം ഡിസ്‌ക്കും പിന്നില്‍ 240 എംഎം ഡിസ്‌ക്കും ഉണ്ട്.
Content Highlights: updated version of the roadster to launch in india