'കുഞ്ഞൻ വണ്ടി കിട്ടാൻ ഇനി കൂടുതൽ കാശ് കൊടുക്കണം'; എംജി കോമറ്റ് വില വർധിപ്പിച്ചു

വില വർധനവ് നിലവിൽ വരുന്നതോടെ ബ്രാൻഡിന്റെ ബാറ്ററി-ആസ്-എ-സർവീസ് (BaaS) പ്രോഗ്രാം വഴിയുള്ള ബാറ്ററി വാടകയുടെ വിലയെയും ബാധിക്കും

dot image

ചുരുങ്ങിയ കാലം കൊണ്ട് നിരവധി ഇന്ത്യക്കാരുടെ മനസ്‌ കവർന്ന വണ്ടിയാണ് എംജി കോമറ്റ് ഇവി. വാഹനത്തിന്റെ ചെറിയ ലുക്കും പ്രീമിയം ഫീച്ചേഴ്സുമാണ് എംജി കോമറ്റിനെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമാക്കിയത്. 7 ലക്ഷം രൂപ മുതലായിരുന്നു വാഹനത്തിന്റെ വില. എന്നാൽ ഇപ്പോഴിതാ എംജി കോമറ്റ് ഇവിയുടെ വില വീണ്ടും വർധിപ്പിച്ചിരിക്കുകയാണ് കമ്പനി.

15,000 രൂപവരെയാണ് കോമറ്റിന്റെ വിവിധ പതിപ്പുകൾക്ക് വർധിച്ചിരിക്കുന്നത്. വില വർധനവ് നിലവിൽ വരുന്നതോടെ ബ്രാൻഡിന്റെ ബാറ്ററി-ആസ്-എ-സർവീസ് (BaaS) പ്രോഗ്രാം വഴിയുള്ള ബാറ്ററി വാടകയുടെ വിലയെയും ബാധിക്കും. എംജി BaaS സബ്സ്‌ക്രിപ്ഷൻ ഫീസ് കിലോമീറ്ററിന് 2.90 രൂപയിൽ നിന്ന് കിലോമീറ്ററിന് 3.10 രൂപയായിട്ടാണ് വർധിപ്പിച്ചിരിക്കുന്നത്.

ഒരോ വേരിയന്റിന്റെയും പഴയ വിലയും പുതിയ വിലയും എങ്ങനെയാണെന്ന് നോക്കാം, എംജി കോമറ്റ് ഇവി എക്‌സിക്യൂട്ടീവ് (പഴയ വില 7.36 ലക്ഷം, പുതിയ വില 7.50 ലക്ഷം ) എകസൈറ്റ് ( പഴയ വില 8.42 ലക്ഷം പുതിയ വില 8.57 ലക്ഷം ) എക്‌സൈറ്റ് ഫാസ്റ്റ് ചാർജിംഗ് (പഴയ വില 8.82 ലക്ഷം പുതിയ വില 8.97 ലക്ഷം ) എക്‌സ്‌ക്ലൂസീവ് (പഴയ വില 9.41 ലക്ഷം പുതിയ വില 9.56 ലക്ഷം) എക്‌സ്‌ക്ലൂസീവ് ഫാസ്റ്റ് ചാർജിംഗ് (പഴയ വില 9.83 ലക്ഷം പുതിയ വില 9.97 ലക്ഷം ) ബ്ലാക്ക്സ്റ്റോം പതിപ്പ് ( പഴയ വില 9.86 ലക്ഷം പുതിയ വില 10 ലക്ഷം) എന്നിങ്ങനെയാണ്.

നിലവിൽ എംജി കോമറ്റ് ഇവിയിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്സി), ഫോർ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഐസോഫിക്‌സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകളും ക്യാമറയും, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് തുടങ്ങിയ പ്രത്യേകതകൾ വാഹനത്തിനുണ്ട്.

17.3 കിലോവാട്ട്‌സ് ബാറ്ററി പായ്ക്കാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഒറ്റചാർജിൽ 230 കിലോമീറ്റർ വരെ മൈലേജ് വാഹനത്തിന് ലഭിക്കും. ബാറ്ററിയിൽ നിന്നുള്ള ചാർജ് ഒരു ഇലക്ട്രിക് മോട്ടോറിലേക്ക് മാറ്റുകയും, ഇത് 42 എച്ച്പി പവറും 110 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുകയും ചെയ്യും 5.5 മണിക്കൂറിനുള്ളിൽ പൂജ്യം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും. 100 ശതമാനത്തിലെത്താൻ 7 മണിക്കൂർ എടുക്കും.

Content Highlights: MG Comet EV has increased the price in India

dot image
To advertise here,contact us
dot image