വില നൂറുകോടി; ലോകത്തിലെ അപൂര്‍വ ആഡംബര മോഡല്‍ കാര്‍ നിത അംബാനിക്ക് സ്വന്തം

ലോകത്ത് ആകെ 11 യൂണിറ്റുകൾ മാത്രം വിറ്റഴിച്ചിട്ടുള്ള ഈ വാഹനം, അപൂർവമായ കാറുകളിലൊന്നാണ്.

dot image

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമൊക്കെ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന വാഹനം ഏത് എന്ന കാര്യത്തിൽ നമുക്ക് ഒരു ആകാംക്ഷ ഉണ്ടാകാറുണ്ടല്ലോ. നമ്മുടെ നാട്ടിൽ സ്ഥിരമായി ഒരു ജോലി ലഭിച്ചാൽ പോലും എല്ലാവരും ആദ്യം ചെയ്യുക ഒരു വണ്ടി എടുക്കുക എന്നതായിരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ കാർ ഏതാണെന്ന് അറിയാമോ. ഓഡി എ9 ചാമിലിയൻ ആണ് നിത അംബാനി ഉപയോഗിക്കുന്ന കാർ. അൾട്രാ-പ്രീമിയം ലക്ഷ്വറി കാറാണ് ഇത്. ഏകദേശം 100 കോടി രൂപയാണ് കാറിന്റെ വില.

ലോകത്തിലെ തന്നെ ഏറ്റവും അപൂർവമായ വാഹന മോഡലുകളിൽ ഒന്നാണ് ഓഡി എ9 ചാമിലിയൻ. ലോകത്ത് ആകെ 11 യൂണിറ്റുകൾ മാത്രം വിറ്റഴിക്കപ്പെട്ട കാർ എന്ന പ്രത്യേകതയും ഇതിനുണ്ട്. സമാനതകളില്ലാത്ത ആഡംബരത്തിന്റെ പ്രതീകമായാണ് വാഹന ലോകം പോലും എ9 ചാമിലിയനെ കണക്കാക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ കാറാണ് നിത അംബാനി ഉപയോഗിക്കുന്നത്.

ഈ കാറിന്റെ ഏറ്റവും വലിയ പ്രത്യേകത, ഒരു ബട്ടൺ അമർത്തിയാൽ അതിന്റെ നിറം മാറ്റാൻ കഴിയുമെന്നതാണ്. ഇലക്ട്രോണിക് പെയിന്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ലോകത്ത് ആകെ 11 യൂണിറ്റുകൾ മാത്രം വിറ്റഴിച്ചിട്ടുള്ള ഈ കാർ, ലോകത്തിലെ തന്നെ ഏറ്റവും അപൂർവമായ കാറുകളിലൊന്നാണ്.

അതിശയകരമായ രൂപകൽപ്പന മാത്രമല്ല, കരുത്തിലും ഈ കാർ ഒട്ടും പിന്നിലല്ല. 600 ഹോഴ്സ്പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 4.0 ലിറ്റർ വി8 എഞ്ചിനാണ് ഓഡി ഓഡി എ9 ചാമിലിയന് കരുത്തേകുന്നത്. രണ്ട് ഡോറുകളുള്ള ഈ കാറിന് ഏകദേശം 5 മീറ്റർ നീളമുണ്ട്. സാധാരണ ആഡംബര കാറുകളിൽ നിന്ന് വ്യത്യസ്തമായി, ഒറ്റ പീസിലുള്ള വിൻഡ്ഷീൽഡും റൂഫുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

അംബാനി കുടുംബത്തിന്റെ ആഡംബര ജീവിതശൈലിയുടെയും ആഗോള സ്വാധീനത്തിന്റെയും ഏറ്റവും പുതിയ ഉദാഹരണമാണ് നിത അംബാനിയുടെ ഈ വാഹനം.

Content Highlight; Nita Ambani Owns India’s Most Expensive Car: ₹100 Crore Audi A9 Chameleon

dot image
To advertise here,contact us
dot image