
ബോളിവുഡ് സൂപ്പര്‍താരങ്ങളായ അമിതാഭ് ബച്ചന്റെയും ആമിർ ഖാന്‍റെയും പേരില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് റോള്‍സ് റോയ്‌സ് കാറുകള്‍ക്ക് ലക്ഷങ്ങളുടെ പിഴ. നികുതി അടയ്ക്കാത്തതിന് കര്‍ണാടകയിലൂടെ ദീര്‍ഘകാലമായി ഓടിച്ചിട്ടുള്ള വണ്ടികള്‍ക്ക് ഒന്നിന് 18.53 ലക്ഷവും മറ്റൊന്നിന് 19.73 ലക്ഷമാണ് പിഴയിട്ടിരിക്കുന്നത്. പേപ്പറുകളില്‍ മാത്രമാണ് ഈ വാഹനങ്ങളുടെ ഉടമസ്ഥ സ്ഥാനം താരങ്ങള്‍ക്കുള്ളതെന്നതാണ് മറ്റൊരു കാര്യം.
കര്‍ണാടകയിലെ പ്രാദേശിക ബിസിനസുകാരനും രാഷ്ട്രീയപ്രവര്‍ത്തകനുമായ യൂസുഫ് ഷാരിഫിറ്റിന്റെതാണ് കാറുകള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ അമിതാഭിന്റെയും ആമിറിന്റെയും പക്കല്‍ നിന്നും ഈ കാറുകള്‍ വാങ്ങുന്നത്. പക്ഷേ ഇതുവരെ അയാള്‍ അത് സ്വന്തം പേരിലാക്കിയിട്ടില്ല. കര്‍ണാടകയിലെ കെജിഎഫ് എന്ന പട്ടണത്തില്‍ നിന്നുള്ള വ്യക്തിയാണ് യൂസുഫ്. അതിനാല്‍ ഇയാളെ കെജിഎഫ് ബാബു എന്നാണ് വിളിക്കുന്നത്. റോള്‍സ് റോയ്‌സ് ഫാന്റം അമിതാഭിന്‍റെയും ഗോസ്റ്റ് ആമിറിന്റെയും പേരില്‍ മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്തതാണ്. യൂസുഫ് എന്നാണ് ഇവരില്‍ നിന്നും കാറുകള്‍ വാങ്ങിയതെന്ന് വ്യക്തമല്ല. പക്ഷേ 2021 മുതല്‍ ഫാന്റവും 2023 മുതല്‍ ഗോസ്റ്റും ബെംഗളുരുവിലെ നിരത്തിലുണ്ട്.
2021ല്‍ കര്‍ണാടക നിയമസഭ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള യൂസുഫ്, നാലു വര്‍ഷം മുമ്പ് തനിക്ക് 1,744 കോടിയുടെ ആസ്തിയുണ്ടെന്ന് സത്യവാങ്മൂലം നല്‍കിയിരുന്നു. ആദ്യം ആക്രി ബിസിനസ് നടത്തിയിരുന്ന ഇയാള്‍ നിലവില്‍ റിയല്‍ എസ്റ്റേറ്റിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
Content Highlights: Rolls - Royce cars of Amitabh and Aamir fined 38 Lakhs