Top

'രണ്ടാഴ്ചയിൽ 11 രാജ്യങ്ങൾ'; നെറ്റ്ഫ്ലിക്സിൻ്റെ ഗ്ലോബൽ ടോപ് ടെന്നിൽ 'ഷീ'

9.5 ദശലക്ഷത്തിൽ അധികം മണിക്കൂറുകൾ ആളുകൾ സീരീസ് കണ്ടു.

5 July 2022 6:44 AM GMT
ഫിൽമി റിപ്പോർട്ടർ

രണ്ടാഴ്ചയിൽ 11 രാജ്യങ്ങൾ; നെറ്റ്ഫ്ലിക്സിൻ്റെ ഗ്ലോബൽ ടോപ് ടെന്നിൽ ഷീ
X

ഇന്ത്യൻ സീരീസ് 'ഷീ'യുടെ പുതിയ സീസൺ നെറ്റ്ഫ്ലിക്സിന്റെ ഗ്ലോബൽ ടോപ് 10 ൽ ട്രെൻഡിംഗിൽ. ഈ ആഴ്ച ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് ഇതര ടൈറ്റിലുകളിൽ ഒന്നായ സീരീസ് രാജ്യന്തര പ്രേക്ഷകർക്ക് പ്രിയങ്കരമായി. രണ്ടാഴ്ചയ്ക്കുള്ളിൽ പതിനൊന്ന് രാജ്യങ്ങളിലാണ് ഷീ ടോപ് ടെൻ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്.

നെറ്റ്ഫ്ലിക്സിൻ്റെ കണക്കുകൾ പ്രകാരം 9.5 ദശലക്ഷത്തിൽ അധികം മണിക്കൂറുകൾ ആളുകൾ സീരീസ് കണ്ടു. തന്നിൽ തന്നെ ആത്മവിശ്വാസം കണ്ടെത്തുകയും തൻ്റെ ലൈഗീകത എക്പ്ലോർ ചെയ്യുകയും ചെയ്യുന്ന നായിക കഥാപാത്രത്തിലൂടെയാണ് കഥയുടെ സഞ്ചാരം. പല പാളികളായുള്ള കഥയും സൂക്ഷമായ ചിത്രീകരണവും പല രാജ്യങ്ങളിലുള്ള ആളുകൾക്കും സീരീസിനെ പ്രിയപ്പെട്ടതാക്കി.

"അവളുടെ അടിസ്ഥാന സംഘർഷം വളരെ സൂക്ഷ്മവും ആന്തരികവുമാണെന്ന് എനിക്ക് അറിവുള്ളതിനാൽ ലഭിക്കുന്ന പ്രതികരണങ്ങളിൽ ഞാൻ ആഹ്ളാദിക്കുന്നു. തനിക്ക് ലൈംഗീക ശേഷി ഇല്ലെന്ന് തോന്നുന്ന ഒരു സ്ത്രീയെക്കുറിച്ചാണ് ഇത്. തൻ്റെ കർത്തവ്യ നിർവ്വഹണത്തിൻ്റെ ഭാഗമായി ഒരു ലൈഗീക തൊഴിലാളിയായി പ്രവർത്തിക്കുമ്പോൾ, ഏറ്റവും വലിയ പോരായ്മ അവളുടെ ഏറ്റവും വലിയ കരുത്തായി മാറുന്നതായി അവൾ കണ്ടെത്തുന്നു. അതവളുടെ ആയുധമാകുന്നു. വളരെ ആന്തരികവും സൂക്ഷമവുമായ ചിലത് ആഗോള പ്രേക്ഷകരിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതെനിക്ക് വലിയ പ്രതീക്ഷയും സന്തോഷവും നൽകുന്ന കാര്യമാണ്." ഷീയുടെ സംവിധായകൻ ഇംത്യാസ് അലി സന്തോഷം പങ്കുവച്ചു.

Story highlights: 'She 2' features in the global top 10 list of Netflix

Next Story