Top

റിലീസിന് മുമ്പേ 'ദി ക്രൗൺ' സീസൺ 5 വിവാദത്തിൽ; മേഗൻ മാർക്കിൾ - പ്രിൻസ് ഹാരി ഡോക്യുമെന്ററി റിലീസ് നീട്ടി നെറ്റ്ഫ്ലിക്സ്

രാജ്ഞിയുടെ മരണത്തേത്തുടർന്ന് ഇരുവരും നെറ്റ്ഫ്ലിക്സുമായി ചേർന്നുള്ള പ്രൊജക്ടിൽ നിന്ന് പിന്മാറാൻ ആഗ്രഹിക്കുന്നുവെന്ന് പ്ലാറ്റ്‌ഫോമുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

18 Oct 2022 6:52 AM GMT
ഫിൽമി റിപ്പോർട്ടർ

റിലീസിന് മുമ്പേ ദി ക്രൗൺ സീസൺ 5 വിവാദത്തിൽ; മേഗൻ മാർക്കിൾ - പ്രിൻസ് ഹാരി ഡോക്യുമെന്ററി റിലീസ് നീട്ടി നെറ്റ്ഫ്ലിക്സ്
X

മേഗൻ മാർക്കിൾ - പ്രിൻസ് ഹാരി ഡോക്യുമെന്ററി റിലീസ് നെറ്റ്ഫ്ലിക്സ് നീട്ടിയതായി റിപ്പോർട്ട്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കഥ പറയുന്ന നെറ്റ്ഫ്ലിക്സ് സീരീസ് 'ദി ക്രൗൺ' അഞ്ചാം സീസണുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നാണ് ഡോക്യുമെന്ററി റിലീസ് മാറ്റിയതെന്നാണ് വിവരം. ഈ വർഷം ഡിസംബറിൽ പുറത്തിറക്കാനിരുന്ന ഡോക്യുമെന്ററി 2023ലേക്കാണ് നീട്ടിയത്.

ദി ക്രൗൺ അഞ്ചാം സീസൺ നവംബർ 9 ന് സ്ട്രീമിംഗ് ആരംഭിക്കുമെന്ന് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ 'ക്യൂൻ വിക്ടോറിയ സിൻട്രോം' എന്ന പേരിലുള്ള ഒരു എപ്പിസോഡിന്റെ പ്ലോട്ട് ലൈനിനെതിരെ മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ജോൺ മേജർ സംസാരിച്ചത് വിവാദങ്ങൾക്ക് തുടക്കമായി. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നുള്ള സാഹചര്യത്തിൽ കാര്യങ്ങൾ കൂടുതൽ വഷളായേക്കുമെന്ന് കണക്ക് കുട്ടിയാണ് നെറ്റ്ഫ്ലിക്സിൻ്റെ പുതിയ തീരുമാനം.

രാജകുടുംബത്തിൽ താമസിക്കെ മേഗൻ നെരിട്ട വംശീയ വേർതിരിവുകളേക്കുറിച്ച് ഇരുവരും തുറന്ന് സംസാരിച്ച ഒപ്ര വിൻഫ്രി ഷോയാണ് സംഭവങ്ങളുടെ തുടക്കം. രാജ്ഞിയുടെ മരണത്തേത്തുടർന്ന് ഇരുവരും നെറ്റ്ഫ്ലിക്സുമായി ചേർന്നുള്ള പ്രൊജക്ടിൽ നിന്ന് പിന്മാറാൻ ആഗ്രഹിക്കുന്നുവെന്ന് പ്ലാറ്റ്‌ഫോമുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. മേഗൻ മാർക്കിളും ഹാരി രാജകുമാരനും തങ്ങളുടെ ഡോക്യുമെന്ററിയേക്കുറിച്ച് പരിഭ്രാന്തർ ആണെന്നും ഉള്ളടക്കം എഡിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നതായും ഈ മാസം ആദ്യവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Story highlights: Netflix postpones Prince Harry- Meghan Markle documentary amid royal backlash to 'The Crown' series

Next Story