Top

ഗെയിമിംഗ് ലോകത്തും നിലയുറപ്പിക്കാൻ 'നെറ്റ്ഫ്ലിക്സ്': ക്വീൻസ് ഗാംബിറ്റിനും മണി ഹീസ്റ്റിനും ഗെയിം അഡാപ്റ്റേഷനുകൾ

സ്റ്റ്രേഞ്ചർ തിങ്സിന് നേരത്തെ ഗെയിം അഡപ്റ്റേഷൻ പരീക്ഷിച്ചിരുന്നു.

14 Jun 2022 7:21 AM GMT
ഫിൽമി റിപ്പോർട്ടർ

ഗെയിമിംഗ് ലോകത്തും നിലയുറപ്പിക്കാൻ നെറ്റ്ഫ്ലിക്സ്: ക്വീൻസ് ഗാംബിറ്റിനും മണി ഹീസ്റ്റിനും ഗെയിം അഡാപ്റ്റേഷനുകൾ
X

ഓൺലൈൻ സ്റ്റ്രീമിങ് ലോകത്ത് ഉറച്ച സ്ഥാനം സ്വന്തമാക്കിയ ശേഷം, ഗെയിമിംഗിലും നിലയുറപ്പിക്കാൻ നെറ്റ്ഫ്ലിക്സ്. ഈ വർഷത്തെ നെറ്റ്ഫ്ലിക്സ് ഗീക്ക് വീക്ക് അവസാനിച്ചപ്പോൾ, തങ്ങളുടെ പല ഷോകൾക്കും ഗെയിം അഡാപ്റ്റേഷനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് സ്ട്രീമിങ് ഭീമൻ.

അഞ്ച് ദിവസം നീണ്ടുനിന്ന ഇവന്റിൽ, തങ്ങളുടെ ജനപ്രിയ ഷോകളായ' മണി ഹീസ്റ്റ്/ ലാ കാസ ഡി പാപ്പൽ', 'ക്വീൻസ് ഗാംബിറ്റ്', 'ഷാഡോ ആൻഡ് ബോൺ', 'ടൂ ഹോട്ട് ടു ഹാർഡിൽ' എന്നിവ ഉൾപ്പടെയുള്ളവയുടെ ഗെയിം അഡാപ്റ്റേഷനുകളാണ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചത്.




സിംഗിൾ പ്ലേയർ ഗെയിമുകളായാണ് ലാ കാസ ഡി പാപ്പൽ, ക്വീൻസ് ഗാംബിറ്റ്, ഷാഡോ ആൻഡ് ബോൺ എന്നിവ എത്തിയിരിക്കുന്നത്. അനിയ ടെയ്‌ലര്‍- ജോയ് കഥാപാത്രമാകുന്നതാണ് ക്വീൻസ് ഗാംബിറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അതേ പേരിലുള്ള ചെസ്സ് ഗെയിം. 'ഡെസ്റ്റ: ദി മെമ്മറീസ് ബിറ്റ്വീൻ', 'ലക്കി ലൂണ', 'ടെറ നിൽ', 'പോയിൻപി', 'വൈൽഡ് തിങ്സ്: അനിമൽ അഡ്വഞ്ചേഴ്സ്' എന്നിവയാണ് ഇവന്റിൽ പ്രഖ്യാപിച്ച മറ്റ് ഗെയിമുകൾ. ജനപ്രിയ ഷോ ആയ 'സ്റ്റ്രേഞ്ചർ തിങ്സിന്' നേരത്തെ നെറ്റ്ഫ്ലിക്സ് ഗെയിം അഡാപ്റ്റേഷൻ പരീക്ഷിച്ചിരുന്നു.

ജനപ്രിയ ഗെയിമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വരാനിരിക്കുന്ന ഷോകളുടെ ഫസ്റ്റ് ലുക്കും നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു. 'ഡ്രാഗൺ ഏജ്: അബ്സൊല്യൂഷൻ', 'ടെക്കൻ: ബ്ലഡ്‌ലൈൻ', 'ദി കപ്ഫെഡ് ഷോ', 'ഡോട്ട: ഡ്രാഗൺസ് ബ്ലഡ് സീസൺ 3' എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ.


Story highlights: more netflix shows t get game adaptations

Next Story