Top

ജോണ്‍ സ്‌നോ സീക്വലെത്തുന്നു; ഗെയിം ഓഫ് ത്രോണ്‍സിന് തുടര്‍ച്ച, സര്‍പ്രൈസില്‍ അമ്പരന്ന് പ്രേക്ഷകര്‍

സീരീസിൽ ജോൺ സ്നോയെ അവതരിപ്പിച്ച നടൻ കിറ്റ് ഹാരിംഗ്ടൺ തന്നെ സ്പിൻ ഓഫിലും അഭിനയിക്കുമെന്നാണ് വിവരം.

17 Jun 2022 3:45 AM GMT
ഫിൽമി റിപ്പോർട്ടർ

ജോണ്‍ സ്‌നോ സീക്വലെത്തുന്നു; ഗെയിം ഓഫ് ത്രോണ്‍സിന് തുടര്‍ച്ച, സര്‍പ്രൈസില്‍ അമ്പരന്ന് പ്രേക്ഷകര്‍
X

ലോകമെമ്പാടും ആരാധകരുള്ള അമേരിക്കൻ ഫാന്റസി ഡ്രാമ സീരീസാണ് 'ഗെയിം ഓഫ് ത്രോൺസ്'. സീരീസിലെ ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രം 'ജോൺ സ്നോയെ' കേന്ദ്രീകരിച്ച് സ്പിൻ-ഓഫ് സീരീസ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സീരീസിൽ ജോൺ സ്നോയെ അവതരിപ്പിച്ച നടൻ കിറ്റ് ഹാരിംഗ്ടൺ തന്നെ സ്പിൻ ഓഫിലും അഭിനയിക്കുമെന്നാണ് വിവരം.

ജോർജ്ജ് ആർ ആർ മാർട്ടിൻ എഴുതി 1996 -ൽ പുറത്തുവന്ന 'എ സോങ്ങ് ഓഫ് ഫയർ ആൻഡ് ഐസ്' എന്ന പേരിലുള്ള ഫാന്റസി നോവൽ സീരീസിലെ ആദ്യ നോവലിന്റെ പേരാണ് ' ഗെയിം ഓഫ് ത്രോൺസ് '. പുസ്തകത്തിന് ദൃശ്യഭാഷ നൽകി 'എച്ച്ബിഒ' സംപ്രേക്ഷണം ചെയ്തതു മുതൽ അന്താരാഷ്ട്ര തലത്തിൽ തന്നെ ആരാധകരെ സൃഷ്ടിക്കാൻ സാധിച്ചു. 2011-ൽ അമേരിക്കയിൽ ആദ്യ സീസൺ സംപ്രേഷണം ചെയ്ത് തുടങ്ങിയ ഈ സീരീസ് 2019 -ലെ അതിന്റെ എട്ടാമത്തെ സീസണോടെ പര്യവസാനിച്ചിരുന്നു. എന്നാൽ സീരീസിന് തുടർച്ചയുണ്ടാകുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

എട്ട് സീസണുകളിലായി എത്തിയ സീരീസ് അവസാനിച്ച് മൂന്ന് വർഷം പിന്നിടുമ്പോഴാണ് പ്രധാന കഥാപാത്രം ജോൺ സ്നോയുടെ കഥയുമായി സ്പിൻ ഓഫ് സീരീസ് ഒരുക്കാൻ എച്ച്ബിഒ ഒരുങ്ങുന്നത്. സീരീസിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും, സീരീസിൻ്റെ പ്ലോട്ടിൽ പ്രധാന പങ്ക് വചിച്ച കഥാപാത്രവുമായിരുന്നു ജോൺ സ്നോ.

Story highlights: Game Of Thrones sequel series in development

Next Story