Top

'ബെറ്റർ കോൾ സോൾ'; അവസാന സീസണിൽ വാൾട്ടറും ജെസ്സിയും എത്തുന്നു

രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സീസണിന്റെ ആദ്യ ഏഴ് എപ്പിസോഡുകൾ ഏപ്രിൽ, മെയ് മാസങ്ങളിൽ റിലീസ് ചെയ്യും.

10 April 2022 7:16 AM GMT
ഫിൽമി റിപ്പോർട്ടർ

ബെറ്റർ കോൾ സോൾ; അവസാന സീസണിൽ വാൾട്ടറും ജെസ്സിയും എത്തുന്നു
X

'ബ്രേക്കിംഗ് ബാഡി'ന്റെ സ്പിൻ ഓഫ് ആയ 'ബെറ്റർ കോൾ സോളി'ന്റെ ആറാം സീസൺ ഒരുങ്ങുകയാണ്. ഇപ്പോഴിതാ സീസണിൽ ബ്രയാൻ ക്രാൻസ്റ്റണും ആരോൺ പോളും അഥിതി താരങ്ങളായി എത്തുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ബ്രേക്കിംഗ് ബാഡിലെ വാൾട്ടർ വൈറ്റ്, ജെസ്സി പിങ്ക്മാൻ എന്നീ കഥാപാത്രങ്ങളായാണ് ഇരുവരും സീരിസിൽ എത്തുന്നത്.

ബെറ്റർ കോൾ സോളിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യത്തെ അറിയിച്ചത്. 'അവർ തിരിച്ചു വരുന്നു' എന്ന ക്യാപ്ഷ്യനോടെ വാൾട്ടറിന്റെയും ജെസ്സിയുടെയും ചിത്രങ്ങൾ അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്.


"പ്രേക്ഷകരുടെ ആകാംഷ നശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങൾ ഷോ ആരംഭിച്ചപ്പോൾ തുടങ്ങിയായ ചോദ്യം 'വാൾട്ടിനെയും ജെസ്സിയെയും ഷോയിൽ കാണുമോ?' എന്നതായിരുന്നു. അതിന് ഞാൻ ഉത്തരം നൽകുന്നു. എങ്ങനെ അല്ലെങ്കിൽ ഏത് സാഹചര്യത്തിൽ എന്നത് നിങ്ങൾ കണ്ട് തന്നെ മനസിലാക്കുക'', സീരിസിന്റെ സംവിധായകൻ പീറ്റർ ഗൗൾഡ് ഹോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബെറ്റർ കോൾ സോളിന്റെ അവസാന സീസണാണിത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സീസണിന്റെ ആദ്യ ഏഴ് എപ്പിസോഡുകൾ ഏപ്രിൽ, മെയ് മാസങ്ങളിൽ റിലീസ് ചെയ്യും. അവസാന ആറ് എപ്പിസോഡുകൾ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് പുറത്തിറങ്ങുക.

story highlights: breaking bad characters walter white and jessey pinkman will appear on better call saul last season

Next Story