
വയനാട്: കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി വയനാട് ജില്ലയിലും കൺട്രോൾ റൂം തുറന്നു. വയനാട്ടിൽ രോഗപ്രതിരോധവും നിരീക്ഷണവും ആരോഗ്യവകുപ്പ് ശക്തമാക്കി. ജില്ലയിൽ 24 മണിക്കൂർ പ്രവർത്തിക്കും. ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. കൺട്രോൾ റൂമുമായി ബന്ധപ്പെടുന്നതിന് 04935240390 എന്ന ഫോൺ നമ്പറിൽ വിളിക്കാവുന്നതാണ്.