Top

'നിങ്ങൾ ഒറ്റക്കല്ല'; മനുഷ്യക്കടത്ത് ഇരകൾക്കൊപ്പം ദുബായ് പൊലീസ്

അതിജീവിത രാജ്യത്തു നിന്നും സ്വന്തം രാജ്യത്തേക്ക് വിമാനം കയറുന്നതു വരെ ഇവരുടെ ഉത്തരവാദിത്വം പദ്ധതിയിലടെ ദുബായ് പൊലീസ് ഉറപ്പുനൽകും

20 Jun 2022 5:19 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

നിങ്ങൾ ഒറ്റക്കല്ല; മനുഷ്യക്കടത്ത് ഇരകൾക്കൊപ്പം ദുബായ് പൊലീസ്
X

ദുബായ്: മനുഷ്യക്കടത്ത് ഇരകളെ സംരക്ഷിക്കാനും സഹായിക്കാനും ദുബായ് പൊലീസ് പദ്ധതി തയ്യാറാക്കുന്നു. പുതുതായി രൂപികരിക്കുന്ന ഒരു സംഘത്തിന് കീഴിലാവും മനുഷ്യക്കടത്ത് ഇരകൾക്കായുള്ള സേവനങ്ങൾ നടപ്പാക്കുക. 'നിങ്ങൾ ഒറ്റക്കല്ല'എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിയിലൂടെ ഇതുമായി സംബന്ധിക്കുന്ന കേസുകളുടെ അന്വേഷണത്തിനും ഇരകൾക്കുള്ള പുനരധിവാസതിനും പ്രധാന്യം നൽകും.

മനുഷ്യക്കടത്തിന്റെ ദേശീയ സമിതി, സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രവർത്തിക്കുന്ന ദുബായ് ഫൗണ്ടേഷൻ മറ്റു സംഘടനകൾ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇരകൾക്ക് മാനസികമായുള്ള പിന്തുണ നൽകി സഹായങ്ങൾക്കായി കേന്ദ്രത്തിന് മുന്നിലെത്തിക്കുകയും ഇത്തരം മനുഷ്യത്വരഹിത പ്രവർത്തനങ്ങൾ തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിമായി സമഗ്രമായ സമീപനവും നിലപാടുകളും നടപ്പാക്കുമെന്ന് മനുഷ്യാവകാശ വകുപ്പിലെ കേണൽ സുൽത്താൻ അൽ ജമാൽ പറഞ്ഞു. യുഎഇ രാജ്യത്തുനടക്കുന്ന ചൂഷണങ്ങൾക്കെതിരെ എടുക്കുന്ന നടപടികൾ മറ്റു രാജ്യങ്ങൾക്ക് വീണ്ടും മാതൃകാപരമാവുകയാണ് 'നിങ്ങൾ ഒറ്റക്കല്ല' എന്ന പദ്ധതിയിലൂടെ.

2009 മുതൽ ഹ്യൂമൺ ട്രാഫിക്കിങ് ക്രൈംസ് കൺട്രോള് സെന്റർ എന്ന പേരിൽ മനുഷ്യകടത്തിനെതിരെ സംഘടന പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷം കേന്ദ്ര സഹായതോടെ അഞ്ചുപേരിലേക്ക് ഈ സേവന പദ്ധതിയുടെ പിന്തുണ എത്തിയിട്ടുണ്ട്. ഇര രാജ്യത്തു നിന്നും സ്വന്തം രാജ്യത്തേക്ക് വിമാനം കയറുന്നതു വരെ ഇവരുടെ ഉത്തരവാദിത്വം പദ്ധതിയൂടെ ദുബായ് പൊലീസ് ഉറപ്പുനൽകും.

Story Highlights: 'You are not alone'; Dubai police with human trafficking victims

Next Story